കായികം

എന്തൊരു പെണ്ണാണ് മന്ദാന, ഇന്ത്യയെ വീണ്ടും ചിറകിലേറ്റുന്നു; തകര്‍ത്തടിച്ച് അര്‍ധ ശതകം പിന്നിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡിനെതിരായ അവസാന ട്വന്റി20യില്‍ ഇന്ത്യയെ ജയത്തിലേക്കെത്തിക്കാന്‍ വീണ്ടും തകര്‍ത്തടിച്ച് സ്മൃതി മന്ദാന. 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എടുത്തു. 39 പന്തില്‍ നിന്നും 10 ഫോറും ഒരു സിക്‌സും അടിച്ച് 64 റണ്‍സ് എടുത്ത് നില്‍ക്കുന്ന മന്ദാനയുടെ ചിറകിലേറി തന്നെയാണ് ഇന്ത്യ ജയത്തിലേക്ക് അടുക്കുന്നത്. 

ആദ്യ ട്വന്റി20യിലും ജയത്തിനരികെ വരെ മന്ദാന ഇന്ത്യയെ എത്തിച്ചിരുന്നു. എന്നാലന്ന് മന്ദാന പുറത്തായതിന് പിന്നാലെ ഇന്ത്യ തകര്‍ന്നടിഞ്ഞു. 20 ഓവറും ഞാന്‍ ബാറ്റ് ചെയ്യണം എന്നാണോ എന്നായിരുന്നു ടീം അംഗങ്ങളെ കുത്തി അന്ന് മന്ദാന ചോദിച്ചത്. ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന മത്സരത്തില്‍ 162 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍ പ്രിയ പുനിയയെ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. 

ഒരു റണ്‍സ് എടുത്ത് നില്‍ക്കെ പ്രിയയെ കാസ്‌പെറക്ക് മടക്കി. എന്നാല്‍ ജെമിമയെ കൂട്ടുപിടിച്ച് മന്ദാന സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. എന്നാല്‍ 8ാം ഓവറില്‍ 76 റണ്‍സില്‍ ഇന്ത്യന്‍ സ്‌കോര്‍ നില്‍ക്കെ ജെമിമ 21 റണ്‍സ് എടുത്ത് മടങ്ങി. ഹര്‍മന്‍പ്രീതും, മന്ദാനയും ചേര്‍ന്ന് വിക്കറ്റ് കളയാതെ മുന്നോട്ടു  പോകുമെന്ന് കരുതിയെങ്കിലും രണ്ട് റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ ഹര്‍മനെ അമേലിയ മടക്കി. 

ആദ്യം ബാറ്റ് ചെയ്ത കീവീസ് ഓപ്പണര്‍ സോഫി ഡെവൈനിന്റെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ 161 റണ്‍സ് കണ്ടെത്തി. 52 പന്തില്‍ നിന്നും 8 ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു സോഫിയുടെ ഇന്നിങ്‌സ്. സോഫിയും, കീവീസ് നായിക സറ്റര്‍വെയ്റ്റും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ടാണ് കീവീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു