കായികം

ഐസിസിയുടെ ട്വിറ്റര്‍ ധോനിയുടെ ഫാന്‍ അക്കൗണ്ട് ആണോ? ധോനിക്കായി പാട്ടെഴുതി ഐസിസി

സമകാലിക മലയാളം ഡെസ്ക്

ധോനിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ധോനിയുടെ കട്ട ഫാന്‍സിന്റെ കൂട്ടത്തില്‍ ഐസിസിയുമുണ്ടെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന കമന്റ്. കീവീസിനെതിരായ മൂന്നാം ട്വന്റി20ക്കിടയിലെ ഐസിസിയുടെ ട്വീറ്റുകളോടെയാണ് ഐസിസിയെ ധോനിയുടെ കട്ട ഫാന്‍സിന്റെ കൂട്ടത്തില്‍ കൂട്ടാന്‍ കാരണം. 

ജോണ്‍ ലെനനിന്റെ ഇമാജിനിന്റെ വരികള്‍ മാറ്റിയാണ് ഐസിസിയുടെ വരവ്. ഈ വരികളില്‍ ചിലയിടത്ത് ധോനിയെ കുറിച്ചും പറയുന്നുണ്ട്. നമ്മുടെ എംഎസ് ഇമാജിന്‍ എടുക്കുന്നു എന്ന് പറഞ്ഞായിരുന്നു ഐസിസിയുടെ ആദ്യ ട്വീറ്റ്. എന്നാലവര്‍ അത് ഡിലീറ്റ് ചെയ്തു. 

എന്നാല്‍ പിന്നീട് ഇമാജിനിന്റെ വരികള്‍ മാറ്റി ഐസിസി ട്വീറ്റ് ചെയ്തതോടെ, ഐസിസിയുടെ അക്കൗണ്ട് ധോനി ഹാക്ക് ചെയ്‌തോ എന്നായി ആരാധകര്‍. ധോനി ഹാക്ക് ചെയ്തതല്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരാകുമെന്നുമാണ് ട്വീറ്റിനടിയില്‍ വരുന്ന കമന്റുകള്‍. എന്തായാലും ആരാധകര്‍ ഐസിസിയുടെ ട്വീറ്റ് ഏറ്റെടുത്തു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത