കായികം

കീവീസ് മണ്ണിലെ ആദ്യ ട്വന്റി20 പരമ്പര ജയം വേണം; സ്വിങ് ഭീഷണിയില്‍ രോഹിത്തും കൂട്ടരും ഇറങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡിലും ചരിത്രം കുറിച്ചാകുമോ ഇന്ത്യന്‍ സംഘം മടങ്ങുക? ഹാമില്‍ട്ടണില്‍, ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന കളിക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ കീവീസ് മണ്ണിലെ ആദ്യ ട്വന്റി20 പരമ്പര ജയമാണ് രോഹിത്തും സംഘവും ലക്ഷ്യം വയ്ക്കുന്നത്. 

കഴിഞ്ഞ മൂന്ന് മാസമായി വിജയ തേരോട്ടത്തിലാണ് ഇന്ത്യ. ഓസീസ് മണ്ണില്‍ ടെസ്റ്റ്, ഏകദിന പരമ്പര ജയം. ന്യൂസിലാന്‍ഡിലേക്ക് എത്തിയപ്പോള്‍ ഏകദിന പരമ്പരയില്‍ കീവീസ് മണ്ണിലെ വലിയ ജയം. ഇനി ട്വന്റി20 പരമ്പര കൂടി സ്വന്തമാക്കി മൂന്ന് മാസത്തെ വിദേശപര്യടനത്തിന് തിരശീലയിടുവാനാകും ഇന്ത്യന്‍ സംഘം ലക്ഷ്യം വയ്ക്കുകയെന്ന് വ്യക്തം. 

ഹാമില്‍ട്ടണില്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങിയപ്പോള്‍ ബോള്‍ സ്വിങ് ചെയ്യുന്നതിന്റെ ആനുകൂല്യം മുതലെടുത്ത് ബോള്‍ട്ട് ഇന്ത്യയെ തകര്‍ത്തിട്ടിരുന്നു. ആദ്യ രണ്ട് ട്വന്റി20യിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്നാം ട്വന്റി20യിലേക്ക് വരുമ്പോള്‍ പ്ലേയിങ് ഇലവനിലേക്ക് ചഹലിന് പകരം കുല്‍ദീപ് യാദവ്‌ വരുമോയെന്നാണ് അറിയേണ്ടത്. രണ്ട് ട്വന്റി20യിലും ക്രുനാല്‍ പാണ്ഡ്യ മികവ് കാട്ടിയിരുന്നു. ഭുവിക്കൊപ്പം ക്രുനാല്‍ കൂടി ചേരുമ്പോള്‍ ഇരുവരുടേയും മികവ് ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു