കായികം

ട്വന്റി20 തൂത്തുവാരി കീവീസ്; മന്ദാനയ്‌ക്കൊപ്പം നില്‍ക്കാതെ ഇന്ത്യന്‍ പെണ്‍പട; തോല്‍വി രണ്ട് റണ്‍സിന്‌

സമകാലിക മലയാളം ഡെസ്ക്

അവസാനത്തെ ഒരു പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് നാല് റണ്‍സ്. മിതാലി രാജിന് നേടാനായത് ഒരു റണ്‍ മാത്രം. ന്യൂസിലാന്‍ഡിനെതിരായ അവസാന ട്വന്റി20യില്‍ ആശ്വാസ ജയവും ഇന്ത്യന്‍ വനിതകള്‍ക്ക് നേടാനായില്ല. 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്ത് പോരാട്ടം അവസാനിപ്പിച്ചു. 

ഹാമില്‍ട്ടണില്‍, ഒരിക്കല്‍ കൂടി സ്മൃതി മന്ദാന മുന്നില്‍ നിന്ന് നയിച്ചെങ്കിലും രണ്ട് റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യന്‍ വനിതകളെ കാത്തിരുന്നത്. ഇതോടെ മൂന്ന് ട്വന്റി20കളുടെ പരമ്പര കീവീസ് തൂത്തുവാരി. നേരത്തെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു. 

തന്റെ മികച്ച ഫോമില്‍ തന്നെയായിരുന്നു മന്ദാന മൂന്നാം ട്വന്റി20യിലും. ആദ്യ ഏകദിനത്തില്‍ സെഞ്ചുറിയും രണ്ടാം ഏകദിനത്തില്‍ 90 റണ്‍സും നേടിയ മന്ദാന, ട്വന്റി20 പരമ്പരയിലും തകര്‍ത്തു തന്നെ കളിച്ചു. 62 പന്തില്‍ നിന്നും 12 ഫോറും ഒരു സിക്‌സും പറത്തിയാണ് അവസാന ട്വന്റി20യില്‍ മന്ദാന ചെയ്‌സ് ചെയ്തത്. പക്ഷേ ആദ്യ ട്വന്റി20യിലേത് പോലെ വിജയ ലക്ഷ്യം മറികടക്കുവാനാവാതെ മടങ്ങേണ്ടി വന്നു. 

ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്ന സമയത്ത് റണ്‍സ് ഒഴുക്കാന്‍ മിതാലിക്കും കഴിയാതിരുന്നതോടെ ഇന്ത്യ കളി കൈവിട്ടു. 20 പന്തില്‍ നിന്നും മൂന്ന് ഫോറുകളോടെ മിതാലി 24 റണ്‍സ് എടുത്തു. ദീപ്തി ശര്‍മ 16 പന്തില്‍ നിന്നും ഒരു ഫോറും ഒരു സിക്‌സും പറത്തി 21 റണ്‍സും. മന്ദാന ക്രീസിലുള്ളപ്പോള്‍ മാത്രമാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു