കായികം

സന്തോഷ് ട്രോഫിയിലെ ദയനീയ പ്രകടനം; കേരള ഫുട്ബോൾ അസോസിയേഷനിൽ പൊട്ടിത്തെറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടത്തിന്റെ യോ​ഗ്യതാ റൗണ്ടിൽ തന്നെ കേരളം പുറത്തായതുമായി ബന്ധപ്പെട്ട് കേരള ഫുട്ബോൾ അസോസിയേഷനിൽ പൊട്ടിത്തെറി. സംസ്ഥാന അസോസിയേഷനെതിരെ തിരുവനന്തപുരം ജില്ലാ അസോസിയേഷൻ രം​ഗത്തെത്തി. 

കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലെ പലരേയും ഇത്തവണ ടീമിൽ ഉൾപ്പെടുത്തിയില്ലെന്ന് ജില്ലാ പ്രസിഡന്റ് വി ശിവൻകുട്ടി കുറ്റപ്പെടുത്തി. ടെക്നിക്കൽ കമ്മിറ്റി തീരുമാനം അട്ടിമറിച്ചെന്നും അ​ദ്ദേഹം ആരോപിച്ചു. ക്യാംപിൽ നിന്ന് താരങ്ങളെ ഒഴിവാക്കിയത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
നിർണായക മത്സരത്തില്‍ സര്‍വീസസിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടാണ് നിലവിലെ ചാംപ്യൻമാരായ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഒരു ഗോള്‍ പോലും നേടാനാകാതെ ദയനീയമായാണ് കേരളം പുറത്തേക്കുള്ള വഴി കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത