കായികം

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മരിച്ചെന്ന് യൂട്യൂബ് ചാനലുകള്‍; സംഭവം വാഹനാപകടത്തിലെന്നും വ്യാജ വാര്‍ത്ത

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മരിച്ചുവെന്ന വ്യാജ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍. ഒടുവില്‍ സുരേഷ് റെയ്‌ന തന്നെ വ്യാജ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. വാഹനാപകടത്തില്‍ റെയ്‌ന മരിച്ചുവെന്നായിരുന്നു പ്രചാരണം. 

കഴിഞ്ഞ കുറച്ച് ദിവസമായി എനിക്ക് അപകടം പറ്റി എന്ന നിലയില്‍ വാര്‍ത്തകള്‍ കാണുന്നു. ഇത് എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞാന്‍ എല്ലാ അര്‍ഥത്തിലും സുഖമായിരിക്കുന്നു. എനിക്ക് അപകടം പറ്റിയെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്ത യൂടുബ് ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് റെയ്‌ന പറഞ്ഞു. 

യൂടൂബില്‍ വീഡിയോ റിപ്പോര്‍ട്ടായിട്ടാണ് സുരേഷ് റെയ്‌നയുടെ അപകട വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. റെയ്‌ന കിടക്കുന്നതിന്റെ ഫോട്ടോയെല്ലാം വെച്ചായിരുന്നു റിപ്പോര്‍ട്ട്. ഈ യൂടുബ് ചാനലുകള്‍ക്കെതിരെ പരാതി നല്‍കിയതായും റെയ്‌ന പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്