കായികം

ബാറ്റ്‌സ്മാന്‍ വലംകയ്യനാണോ? എങ്കില്‍ ഞാനും, ബാറ്റ്‌സ്മാന്‍ ഇടംകയ്യനായാല്‍ ഞാനും അങ്ങിനെ; മാന്ത്രിക ബൗളറെന്ന് ഇന്ത്യന്‍ ടീമും

സമകാലിക മലയാളം ഡെസ്ക്

ഇടംകയ് ബൗളര്‍, വലത് കൈ ബൗളര്‍ എന്നിങ്ങനെ ഓരോ താരവും സ്‌പെഷ്യലൈസ് ചെയ്യുമ്പോഴാണ് ഇവിടെ ഒരു ക്രിക്കറ്റ് താരം രണ്ട് കൈകൊണ്ടും ബൗള്‍ ചെയ്യുന്നത്. ബാറ്റ്‌സ്മാന്‍ വലതുകയ്യനാണ് എങ്കില്‍ വലതു കൈകൊണ്ടും, ബാറ്റ്‌സ്മാന്‍ ഇടംകയ്യനാണ് എങ്കില്‍ ഇടതു കൈകൊണ്ടും. ഇറാനി ട്രോഫിയില്‍ അക്ഷയ് കര്‍ണേവാറാണ് രണ്ട് കൈകൊണ്ടും മാറി മാറി ബൗള്‍ ചെയ്തത്. 

രണ്ട് കൈകൊണ്ട് എറിയുമ്പോഴും ഒരേ ബൗളിങ് ആക്ഷന്‍ തന്നെ. വിദര്‍ഭയുടെ ഓള്‍റൗണ്ടറാണ് അക്ഷയ്. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ കളിക്കിടയില്‍ ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു അക്ഷയ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും അക്ഷയുടെ മാന്ത്രിക ബൗളിങ്ങിന്റെ വീഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നു. രണ്ട് കൈകൊണ്ടും പന്തെറിയുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബൗളറാണ് അക്ഷയ്. 

ശ്രീലങ്കന്‍ താരം കാമിന്‍ഡു മെന്‍ഡിസ്, ഇംഗ്ലണ്ടിന്റെ ഗ്രഹാം റൂച്ച്, പാകിസ്താന്റെ യാസിര്‍ ജാന്‍ എന്നിവര്‍ ഇരു കൈകൊണ്ടും എറിയാന്‍ കഴിവുള്ളവരാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച മോകിത് ഹരിഹരനും ഇരുകൈകൊണ്ടും പന്തെറിഞ്ഞ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ