കായികം

നിലവാരമില്ല, സൈനയുടേയും ഭര്‍ത്താവിന്റേയും നാടകീയ പിന്മാറ്റം; ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് നിലപാട്‌

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി: കോര്‍ട്ടിന്റെ നിലവാരം പോരെന്ന് ചൂണ്ടിക്കാട്ടി സൈന നെഹ് വാള്‍ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നു. ടൂര്‍ണമെന്റിലെ നിലവിലെ ചാമ്പ്യനാണ് സൈന. കോര്‍ട്ടിലെ ഈ പ്രതലത്തില്‍ കളിച്ചാല്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് സൈനയുടെ നിലപാട്. 

പ്രീക്വാര്‍ട്ടറില്‍ ശ്രുതി മുണ്ഡാഡയ്‌ക്കെതിരായ മത്സരത്തിന് മുന്‍പാണ് സൈനയുടെ പിന്മാറ്റം. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷണത്തിന് ഇല്ലെന്നും സൈന പറയുന്നു. പിന്മാറുകയാണെന്ന് സൈന അറിയിച്ചതോടെ ഇന്ത്യന്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ രംഗത്തെത്തി. 

ഇതോടെ സൈനയും, കശ്യപും, സായ് പ്രണീതും ഇന്ന് വൈകുന്നേരം മത്സരിക്കാനിറങ്ങാമെന്ന് സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അസാം ബാഡ്മിന്റണ്‍ അക്കാദമിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മത്സരം നടക്കുന്ന മൂന്ന് കോര്‍ട്ടുകളും സൈനയും, കശ്യപും വന്ന് പരിശോധിച്ചു. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ രാവിലെ സിന്ധു കളിക്കുകയും മാല്‍വിക് ബന്‍സോദിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയം പിടിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ