കായികം

റാഞ്ചി സ്‌റ്റേഡിയം ഇനി ധോനിയുടെ പേരില്‍; ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പ്രഖ്യാപനം വരും

സമകാലിക മലയാളം ഡെസ്ക്


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച മറ്റ് നായകന്മാര്‍ക്ക് നേടാന്‍ സാധിക്കാത്തത് രാജ്യത്തേക്ക് ധോനി എത്തിച്ചിട്ടുണ്ട്. രണ്ട് ലോക കപ്പും, ചാമ്പ്യന്‍സ് ട്രോഫി കിരീടവും തുടങ്ങി ആ നേട്ടങ്ങളുടെ പട്ടിക നീളുന്നു. കരിയറിന്റെ അവസാന നാളുകളിലാണ് ധോനി പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ സമയം ധോനിക്ക് ആദരവുമായി എത്തുകയാണ് താരത്തിന്റെ ജന്മദേശം.

റാഞ്ചിയില ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേന്‍ സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളിലൊന്നിന് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പേര് നല്‍കുകയാണ് അവര്‍. സ്റ്റേഡിയത്തിലെ സൗത്ത് സ്റ്റാന്‍ഡിനാണ് ധോനിയുടെ പേര് നല്‍കുന്നത്. എംഎസ് ധോനി പവലിയന്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് ഇപ്പോള്‍ തന്നെ സ്‌റ്റേഡിയത്തില്‍ തൂക്കിക്കഴിഞ്ഞു.

റാഞ്ചിയിലെ ഏക രാജ്യാന്തര സ്‌റ്റേഡിയമാണ് ഇത്. മാര്‍ച്ച് എട്ടിന് നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിന്റെ വേദി റാഞ്ചിയാണ്. അപ്പോഴായിരിക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരിക. 2004ല്‍ ബംഗ്ലാദേശിനെതിരെ കളിക്കാനിറങ്ങിയാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് ധോനി വരുന്നത്. പിന്നീടങ്ങോട്ട് പ്രതിസന്ധികളെയെല്ലാം മറികടന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിനിഷറും, നായകനും മെന്ററുമെല്ലാമായി ധോനി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?