കായികം

കൊച്ചിയിലെ ജയം മറന്നേയ്ക്കു; വീണ്ടും പരാജയ വഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്; ഒന്നാം സ്ഥാനക്കാരായി ​ഗോവ സെമിയിൽ

സമകാലിക മലയാളം ഡെസ്ക്

പനാജി: ഐഎസ്എല്ലിലെ എവേ പോരിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. സ്വന്തം പട്ടകത്തിൽ കേരള ടീമിനെ മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തകർത്ത് എഫ്സി ​ഗോവ സെമി ടിക്കറ്റ് ഉറപ്പാക്കി. ഐഎസ്എല്ലിന്റെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഴാം തോൽവി കൂടിയാണിത്. ഫെറാൻ കോറോമിനസ് (22), എഡു ബേഡിയ (25), ഹ്യൂഗോ ബോമസ് (78) എന്നിവരാണ് ഗോവയ്ക്കായി ഗോളുകൾ നേടിയത്.

ബം​ഗളൂരു എഫ്സിയെ പിന്നിലാക്കി 31 പോയിന്റോടെ പട്ടികയിൽ ഒന്നാമതെത്താനും ഗോവക്ക് സാധിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന് ‍മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. ഇരച്ചെത്തിയ ഗോവൻ മുന്നേറ്റത്തിനു മുന്നിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാര്യമായ വെല്ലുവിളി ഉയർത്താതെ കീഴടങ്ങിയത് കളിയിൽ നിർണായകമായി.

ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ സേവുകൾ രക്ഷയായിരുന്നില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഗോളുകളുടെ എണ്ണം പിന്നെയും കൂടിയേനെ. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. രണ്ട് മൽസരങ്ങൾ മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് 14 പോയിന്റാണ് ആകെയുള്ളത്. കഴിഞ്ഞ മത്സരത്തിൽ വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്തത് ടീമിന് ​ഗുണമാകുമെന്ന് കരുതിയെങ്കിലും ​ഗോവയക്കെതിരെ ടീം നിസഹായരായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു