കായികം

'ഞാന്‍ യൂനിവേഴ്‌സ് ബോസ്, ലോകത്തിലെ ഏറ്റവും മികച്ച താരം'; ലോകകപ്പോടെ ഏകദിനം മതിയാക്കാനൊരുങ്ങി വിൻഡീസ് അതികായന്‍

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: വരാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ഏറെ കാലത്തിനു ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമില്‍ അവസരം ലഭിച്ചതിന് പിന്നാലെയാണ് തന്റെ ഭാവിയെ കുറിച്ച് ഗെയ്ല്‍ വെളിപ്പെടുത്തിയത്. ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിച്ചാല്‍ അത് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് ഗെയ്ല്‍ വ്യക്തമാക്കി.

താന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും യൂനിവേഴ്‌സ് ബോസ് താന്‍ അല്ലാതെ മറ്റാരുമല്ലെന്നും അതിനു ഒരു മാറ്റവും സംഭവിക്കില്ലെന്നും 39 വയസുകാരനായ ഗെയ്ല്‍ വ്യക്തമാക്കി. ലോകകപ്പിനു ശേഷം ഏകദിനങ്ങളില്‍ തനിക്ക് പകരം യുവാക്കള്‍ വിന്‍ഡീസ് നിരയില്‍ എത്തണമെന്ന് ഗെയ്ല്‍ പറഞ്ഞു. ലോകകപ്പ് നേടുകയെന്നത് തീര്‍ച്ചയായും സവിശേഷമായ അനുഭവമാണ്. ടീമിലെ യുവ താരങ്ങള്‍ തനിക്ക് ലോകകപ്പ് നേടാന്‍ ശ്രമിക്കണം. ടീമിലുണ്ടെങ്കില്‍ താനും അതിനായി അവര്‍ക്കൊപ്പം പോരാടും. 

അതേസമയം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച താരം ലോകത്തിലെ വിവിധ ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്