കായികം

ഉദ്ഘാടന ദിവസത്തില്‍ തന്നെ ധോണിയുടെ തന്ത്രങ്ങള്‍ കാണാം; ഐപിഎല്‍ ആദ്യ ഘട്ട ഫിക്‌സ്ചര്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2019ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സര ക്രമത്തില്‍ തീരുമാനമായി. ആദ്യ രണ്ടാഴ്ചയിലേക്കുള്ള ഫിക്‌സ്ചറാണ് ഇപ്പോള്‍ പുറത്തുവിട്ടത്. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുള്ള പോരാട്ടങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും പിന്നീടുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ സംബന്ധിച്ച് തീരുമാനിക്കുക. 

രണ്ടാഴ്ചയ്ക്കുള്ളില്‍ 17 മത്സരങ്ങളാണ് അരങ്ങേറുന്നത്. എട്ട് ടീമുകളുടെ ഹോം സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. രണ്ടാഴ്ചയ്ക്കിടെ ഓരോ ടീമും നാല് വീതം മത്സരങ്ങള്‍ കളിക്കും. ഡല്‍ഹി ക്യാപ്റ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ ഈ ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും കളിക്കും. എല്ലാ ടീമുകളും രണ്ട് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളുമാണ് കളിക്കുന്നത്. ഡല്‍ഹി മൂന്ന് ഹോം മത്സരവും ബാംഗ്ലൂര്‍ മൂന്ന് എവേ മത്സരങ്ങളിലുമാണ് ഇറങ്ങുന്നത്. 

മാര്‍ച്ച് 23ലെ ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ചെന്നൈയിലാണ് മത്സരം അരങ്ങേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍