കായികം

ചെല്‍സിക്ക് കനത്ത തിരിച്ചടി; ഫിഫയുടെ വിലക്ക്, ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങുവാനാവില്ല

സമകാലിക മലയാളം ഡെസ്ക്

പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിക്ക് കനത്ത തിരിച്ചടി. ഇനി വരുന്ന രണ്ട് ട്രാന്‍സ്ഫര്‍ വിപണികള്‍ ഉപയോഗിച്ച് പുതിയ താരങ്ങളെ ചെല്‍സിക്ക് ടീമിലേക്ക് എത്തിക്കുവാനാവില്ല. ടീമിലെടുക്കുന്ന കളിക്കാരുടെ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ചെല്‍സി മറികടന്നു എന്ന് കണ്ടെത്തിയതോടെയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയത്. 

പ്രായപൂര്‍ത്തിയാവാത്ത കളിക്കാരെ ചെല്‍സി ടീമില്‍ ഉള്‍പ്പെടുത്തി എന്ന് ഫിഫ കണ്ടെത്തിയിരുന്നു. ഇതോടെ അടുത്ത വര്‍ഷം ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ വരെ ചെല്‍സിക്ക് ഉപയോഗപ്പെടുത്തുവാനാവില്ല. ദേശീയ, രാജ്യാന്തര തലത്തില്‍ നിന്നും പുതിയ കളിക്കാരെ ടീമിലുള്‍പ്പെടുത്താന്‍ ചെല്‍സിക്കാവില്ലെന്ന് ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റി വ്യക്തമാക്കി. 

ട്രാന്‍സ്ഫര്‍ വിപണിയിലെ വിലക്കിന് പുറമെ, 600,000 ഡോളര്‍ പിഴയും ചെല്‍സി അടയ്ക്കണം. 90 ദിവസത്തിനുള്ളില്‍ ടീമിലെടുത്ത പ്രായപൂര്‍ത്തിയാവാത്ത കളിക്കാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കണം എന്നും ഫിഫ നിര്‍ദേശിക്കുന്നു. പുതിയ കളിക്കാരെ സ്വന്തമാക്കാന്‍ സാധിക്കില്ലെങ്കിലും, ടീമിലെ കളിക്കാരെ വില്‍ക്കുന്നതിന് വിലക്ക് തടസമാവില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍