കായികം

ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കണോ; മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്


മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കരുതെന്ന അഭിപ്രയമാണ് മുന്‍ താരങ്ങളടക്കമുള്ളവര്‍ മുന്നോട്ടു വയ്ക്കുന്നത്. വിഷയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. 

അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പരസ്യമായ പ്രസ്താവനകളൊന്നും ഇതുവരെ നടത്തിയിരുന്നില്ല. ഇതുവരെ പാലിച്ചിരുന്ന മൗനം ഉപേക്ഷിച്ച് വിഷയത്തിലെ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. 

ഇന്ത്യന്‍ ടീമിന്റെ ആത്മാര്‍ഥമായ അനുശോചനങ്ങള്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ അറിയിക്കുകയാണ്. പാക്കിസ്ഥാനുമായി ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ രാജ്യത്തിന്റെ തീരുമാനത്തിനൊപ്പം ഉറച്ചുനില്‍ക്കും. ഇക്കാര്യത്തില്‍ രാജ്യ താത്പര്യത്തിനും ബിസിസിഐ എടുക്കുന്ന തീരുമാനത്തിനുമൊപ്പം നില്‍ക്കാനാണ് ടീം ആഗ്രഹിക്കുന്നത്. 

മെയ് 30 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോക മാമാങ്കത്തില്‍ ജൂണ്‍ 16നാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം തീരുമാനിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി