കായികം

അത് ആരായാലും ശരി; ഐപിഎല്ലിലെ മികവ് കൊണ്ടൊന്നും ഇന്ത്യൻ ടീമിലേക്ക് വിളി പ്രതീക്ഷിക്കണ്ട; സൂപ്പർ താരത്തെ തള്ളി ഭാജി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏക​ദിന ലോകകപ്പ് ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ കുറിച്ചാണ് ചർച്ചകൾ. ചില താരങ്ങളുടെ ടീമിലെ സ്ഥാനം ഉറപ്പാണെങ്കിൽ നിലവിൽ കളിക്കുന്ന ടീമിലെ ചിലർക്ക് സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണ്. പുറത്ത് വിളി കാത്ത് മറ്റ് താരങ്ങൾ വേറെയും. ലോകകപ്പിന് മുൻപ് ഇന്ത്യൻ പ്രീമിയർ ലീ​ഗ് മത്സരങ്ങൾ നടക്കുമെന്നതിനാൽ ഐപിഎല്ലിലെ പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കലായും വ്യാഖ്യാനിക്കപ്പെടാറുണ്ട്.

ഐപിഎല്ലിൽ മികച്ച പ്രടനം നടത്തിയാലും നിലവിലെ അവസ്ഥയിൽ ഇന്ത്യൻ ടീമിൽ കയറാൻ കഴിയില്ലെന്ന നിരീക്ഷവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിനെ സെലക്ടർമാർ നിശ്ചയിച്ച് കഴിഞ്ഞതായും ഐപിഎല്ലിൽ നടത്തുന്ന മിന്നും പ്രകടനങ്ങൾ താരങ്ങൾക്ക് ഇന്ത്യൻ ലോകകപ്പ്‌ ടീമിൽ സ്ഥാനം നേടിക്കൊടുക്കില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാജി വ്യക്തമാക്കി. 

ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ റെയ്ന ഇന്ത്യൻ ടീമിലെത്തില്ലെന്ന് ഹർഭജൻ തുറന്നടിച്ചു. ലോകകപ്പ് ടീമിലെത്തുമെന്ന റെയ്നയുടെ വാക്കുകൾക്ക് മറുപടിയായിട്ട് കൂടിയാണ് ഇങ്ങനെ വ്യക്തമാക്കിയത്.

ഐപിഎല്ലിൽ ഏതെങ്കിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കരുതി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ല. അത് സുരേഷ് റെയ്നയായാലും മറ്റേത് താരമായാലും. പരുക്ക് പ്രശ്നമായില്ലെങ്കിൽ ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍