കായികം

ഉന്നം, ലോക റെക്കോര്‍ഡോടെ പൊന്നില്‍ തൊട്ടു; സീനിയറിലും സൗരഭ് മാരകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര തരാം സൗരഭ് ചൗധരിക്ക് ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തിലാണ് സൗരഭ് പുതിയ ലോക റെക്കോര്‍ഡോടെ സ്വര്‍ണം വെടിവച്ചിട്ടത്. . 245 പോയിന്റ് നേടിയാണ് 16 കാരനായ താരം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 

ഫൈനലില്‍ ഏഴോളം താരങ്ങളെയാണ് സൗരഭ് പിന്നിലാക്കിയത്. നേരത്തെ യൂത്ത് ലോകകപ്പില്‍ സ്വര്‍ണം നേടിയിട്ടുള്ള സൗരഭിന്റെ ആദ്യത്തെ സീനിയര്‍ ലോകകപ്പ് ആണിത്. വിജയത്തോടെ 2020ലെ ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. 

അവസാന ഷോട്ടിന് മുന്‍പ് തന്നെ സ്വര്‍ണം നേടിയ സൗരഭ് അവസാന ഷോട്ടിലാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ജൂനിയര്‍ ലെവലിലും ഇതേ മത്സരയിനത്തില്‍ ലോക റെക്കോര്‍ഡ് സൗരഭിന്റെ പേരിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍