കായികം

ഇന്ത്യ-പാക് മത്സരം; ഗാംഗുലിയുടെ വിശദീകരണത്തിന് സച്ചിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഇന്ത്യ ബഹിഷ്‌കരിക്കണമോ വേണ്ടയോ എന്നതിലൂന്നിയ ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായി തന്നെ തുടരുന്നു. അതിനിടയില്‍ ഇന്ത്യയുടെ രണ്ട് മുന്‍ സൂപ്പര്‍ താരങ്ങളായ സച്ചിനും ഗാംഗുലിയും വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിച്ചെത്തിയതും വിവാദമായി. എന്നാലിപ്പോള്‍ ഈ വിഷയത്തിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കുകയാണ് സച്ചിനും ഗാംഗുലിയും. 

എന്റെ വാക്കുകള്‍ സച്ചിനെതിരായി വയ്ക്കുകയാണ് ചിലര്‍. ലോക കപ്പ് വേണം എന്ന് ഞാന്‍ പറയുമ്പോള്‍ അതിന് സച്ചിന്റെ പ്രതികരണവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ പ്രതികരണം എനിക്കെതിരേയുമല്ല. കഴിഞ്ഞ 25 വര്‍ഷമായി എന്റെ അടുത്ത സുഹൃത്താണ് സച്ചിന്‍. ഇനിയും അങ്ങിനെയായിരിക്കും എന്നാണ് ഗാംഗുലി പറഞ്ഞത്. 

ഗാംഗുലിയുടെ വിശദീകരണത്തിന് മറുപടിയുമായി സച്ചിന്‍ എത്തുകയും ചെയ്തു. ഇങ്ങനെയൊരു വിശദീകരണത്തിന്റെ ആവശ്യം തന്നെയില്ല. രാജ്യത്തിന്റെ നന്മയാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് എന്നാണ് എന്റെ വിശ്വാസം എന്നും സച്ചിന്‍ പറയുന്നു. 

ലോക കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുത് എന്നും, പാകിസ്ഥാനെതിരെ കളിച്ചില്ലെങ്കില്‍ ലോക കപ്പില്‍ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപ്പെടുവാന്‍ ഇല്ലെന്നുമായിരുന്നു ഗാംഗുലി നിലപാടെടുത്തത്. എന്നാല്‍ പാകിസ്ഥാനെ ഇന്ത്യ കളിച്ച് തോല്‍പ്പിക്കണം എന്നും, രണ്ട് പോയിന്റ് പാകിസ്ഥാന് വെറുതെ നല്‍കുന്നതിനോട് യോജിപ്പില്ലെന്നുമാണ് സച്ചിന്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി