കായികം

പുല്‍വാമയില്‍ വിരമൃത്യുവരിച്ച ജവാന്മാര്‍ക്കായി 15 ലക്ഷം; പുഷ്അപ്പ് എടുത്ത് സച്ചിനും

സമകാലിക മലയാളം ഡെസ്ക്

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം സമാഹരിക്കുന്നതിനായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. മാരത്തോണും, പുഷ്അപ്പ് ചലഞ്ചും സംഘടിപ്പിച്ചാണ് 15 ലക്ഷം രൂപ സച്ചിന്റെ നേതൃത്വത്തില്‍ സമാഹരിച്ചത്. 

10 പുഷ് അപ്പ് ചലഞ്ചായിരുന്നു സച്ചിന്‍ മുന്നോട്ടു വെച്ചത്. ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കൊപ്പം സച്ചിനും പുഷ്അപ്പ് എടുത്തു. ഏത് വഴിയിലൂടേയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുവാനാണ് സച്ചിന്‍ ആരാധകരോട് ആഹ്വാനം ചെയ്തത്. 

നമ്മളിവിടെ വ്യത്യസ്തരായി. അതിനായി നമ്മള്‍ എടുത്തത് പത്ത് പുഷ്അപ്‌സ് മാത്രമാണെന്നും സച്ചിന്‍ പറഞ്ഞു. ഭാരത് കേ വീര്‍ ഫണ്ടിലേക്കാണ് പണം സമാഹരിച്ച് നല്‍കിയത്. വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സച്ചിന് മുന്‍പ് മറ്റ് ക്രിക്കറ്റ് താരങ്ങളും മുന്നോട്ടു വന്നിരുന്നു. കൊല്ലപ്പെട്ട ജവാന്മാരുടെ മക്കളുടെ പഠനം ഏറ്റെടുക്കുകയായിരുന്നു സെവാഗും, ഗംഭീറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''