കായികം

ജയം മാത്രം ലക്ഷ്യം: രണ്ടാം ടി20 പോരാട്ടം തുടങ്ങി, ഇന്ത്യയ്ക്ക് ബാറ്റിങ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ബം​ഗളൂരുവിൽ ആരംഭിച്ചു. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. രോഹിത് ശർമ്മയ്ക്ക് പകരം ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ ഇടം നേടി. വിജയ് ശങ്കറും സിദ്ധാര്‍ഥ് കൗളുമാണ് പ്ലേയിങ് ഇലവനിൽ സ്ഥാനം നേടിയ മറ്റ് താരങ്ങൾ.

ആദ്യ മത്സരത്തിൽ ജയം കളഞ്ഞുകുളിച്ചതിന്റെ അങ്കലാപ്പ് മാറാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. സ്വന്തം മണ്ണില്‍ ട്വന്റി20 പരമ്പര നഷ്ടപ്പെടുന്നതിന്റെ നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജയം പിടിക്കണം. ബാറ്റിങ് നിര പരാജയപ്പെട്ട ആദ്യ ടി20യിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. പരമ്പരയിൽ ആകെ രണ്ട് ടി20 മത്സരങ്ങൾ മാത്രമാണുള്ളത്.  

ഇന്ന് ജയിച്ച് പരമ്പര സമനിലയിലാക്കി ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരയ്ക്കിറങ്ങാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍