കായികം

ഫ്രണ്ട് ഫൂട്ടില്‍ മുന്നോട്ടാഞ്ഞ് തകര്‍പ്പന്‍ കളി, പുതിയ തന്ത്രവുമായി തകര്‍ത്തടിച്ച് ദിനേശ് കാര്‍ത്തിക്

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20 ദിനേശ് കാര്‍ത്തിക്കിന് നിര്‍ണായകമാണ്. ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ലോക കപ്പിന് മുന്‍പ് തിളങ്ങുവാനുള്ള അവസാന അവസരമാണ് കാര്‍ത്തിക്കിന് മുന്നിലുള്ളത്. അവസാന അവസരം മുതലെടുക്കുവാന്‍ ബാറ്റിങ്ങില്‍ പുതിയ തന്ത്രം പയറ്റുകയാണ് കാര്‍ത്തിക്. 

നെറ്റ്‌സിലെ കാര്‍ത്തിക്കിന്റെ ബാറ്റിങ് പരീക്ഷണത്തില്‍ നിന്നാണ് പുതിയ തന്ത്രം വെളിപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലെ കാര്‍ത്തിക്കിന്റെ ഭൂരിഭാഗം ഷോട്ടുകള്‍ക്കും ഒരു പ്രത്യേകതയുണ്ട്. 

ഫ്രണ്ട് ഫൂട്ട് കുത്തി മുന്നോട്ടാഞ്ഞ് ഷോട്ടുതിര്‍ത്താണ് കാര്‍ത്തിക്കിന്റെ നെറ്റ്‌സിലെ പരിശീലനം. എന്നാല്‍ കാര്‍ത്തിക്കില്‍ ബംഗളൂരുവിലെ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമോ എന്നും വ്യക്തമല്ല. ഏകദിന ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതിനാല്‍ ബംഗളൂരുവില്‍ കളിപ്പിക്കുവാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി