കായികം

ഗുരുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളില്ലാതെ, സച്ചിന് നിര്‍ദേശവുമായി ശിവസേന

സമകാലിക മലയാളം ഡെസ്ക്

സച്ചിനെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച വിഖ്യാത പരിശീലകന്‍ രമാതാന്ത് അച്‌രേക്കറുടെ സംസ്‌കാര ചടങ്ങുകള്‍ പിന്നിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സച്ചിനോട് സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് ശിവസേന. അചരേക്കറുടെ സംസ്‌കാര ചടങ്ങുകള്‍ സംസ്ഥാന ബഹുമതികളോടെ നടത്താതിരുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പരിപാടികള്‍ സച്ചിന്‍ ബഹിഷ്‌കരിക്കണം എന്നാണ് ശിവസേന സച്ചിനോട് നിര്‍ദേശിക്കുന്നത്. 

പത്മശ്രീ, ദ്രോണാചാര്യ അവാര്‍ഡുകള്‍ നേടിയ വ്യക്തിക്ക് സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങ് നടത്തി വിടനല്‍കാതിരുന്നതിന് പിന്നിലെന്താണ്? അദ്ദേഹത്തോടെ അനാദരവാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. ഇനി മുതല്‍ സര്‍ക്കാര്‍ പരിപാടികള്‍ സച്ചിന്‍ ബഹിഷ്‌കരിക്കണം എന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റൗട്ട് സച്ചിനോട് പറയുന്നു. 

ആശയവിനിമയത്തിലെ പ്രശ്‌നം കൊണ്ടാണ് അദ്ദേഹത്തിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാവാതിരുന്നതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദീകരണമായി നല്‍കിയത്. വികാരാധീതനായിട്ടായിരുന്നു ഗുരുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ സച്ചിന്‍ പങ്കെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി