കായികം

കാലാവസ്ഥ നാലാം ദിനവും ഓസീസിനെ രക്ഷിച്ചു; ആ ചരിത്ര ദിനം ഒരു രാത്രി അകലെ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി ടെസ്റ്റിന്റെ നാലാം ദിനവും കാലാവസ്ഥ വില്ലനായെത്തി. ആദ്യ സെഷന്‍ മുഴുവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഉച്ചഭക്ഷണത്തിന് ശേഷം കളി പുനഃരാരംഭിക്കാനായെങ്കിലും ചായയ്ക്ക് പിരിഞ്ഞതിന് ശേഷം പിന്നെ കളി തുടരാനായില്ല. കാലാവസ്ഥ പണി തരുന്നതിന് മുന്‍പ് ഓസ്‌ട്രേലിയയെ 300 റണ്‍സിന് പുറത്താക്കുവാനും ഫോളോ ഓണിനയക്കാനും ഇന്ത്യക്കായി. 

മുന്നില്‍ നില്‍ക്കുന്ന തോല്‍വിയില്‍ നിന്ന് വെളിച്ചക്കുറവും മഴയും ചേര്‍ന്ന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയയെ രക്ഷിച്ചാലും, ഓസീസ് മണ്ണിലെ ആദ്യ പരമ്പര ജയമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അഞ്ചാം ദിനം 316 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് പ്രതിരോധിക്കേണ്ടത്. കാലാവസ്ഥ തെളിയുകയും ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരും ബൗളിങ്ങില്‍ മൂര്‍ച്ഛ കൂട്ടുകയും ചെയ്താല്‍ പരമ്പര 3-1ന് ഇന്ത്യയ്ക്ക് ജയിച്ചു കയറാം. 

കോഹ് ലിയും പൂജാരയും, പന്തുമെല്ലാം പല പല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര അവസാനിപ്പിക്കുന്നത്. അതിനിടയില്‍, ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസീസ് മണ്ണില്‍ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യുക എന്ന നേട്ടത്തിനൊപ്പം, 31 വര്‍ഷത്തിന് ശേഷം ഓസീസിനെ ഫോളോഓണിനയക്കുന്ന സന്ദര്‍ഷക ടീം ആയി മാറുകയും ചെയ്തു കോഹ് ലിയുടെ സംഘം. 

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സാണ് ഓസീസ് നേടിയത്. ഖവാജയും ഹാരിസുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹാരിസിന് മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. ഹാരിസ് 120 ബോളില്‍ നിന്നും 79 റണ്‍സ് നേടി. കമിന്‍സിനെ ഷമി മടക്കുകയും, ഹാന്‍ഡ്‌സ്‌കോമ്പിന്റെ വിക്കറ്റ് ഭൂമ്ര വീഴ്ത്തുകയും ചെയ്തപ്പോള്‍, ബാക്കി ജോലികള്‍ കുല്‍ദീപ് പൂര്‍ത്തിയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍