കായികം

വിവാദമായ ലൈംഗീക പരാമര്‍ശങ്ങള്‍; ഹര്‍ദിക് പാണ്ഡ്യ മാപ്പ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളെ അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയ ഹര്‍ദിക് പാണ്ഡ്യ മാപ്പ് പറഞ്ഞു. കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ഞാന്‍ നടത്തിയ പരമാര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നാണ് ഹര്‍ദിക് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ആ ഷോയുടെ സ്വഭാവം എന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒരു അര്‍ഥത്തിലും ആരേയും വേദനിപ്പിക്കുവാനോ, അധിക്ഷേപിക്കുവാനോ ഉദ്ദേശിച്ചിട്ടില്ലെന്നും പാണ്ഡ്യ പ്രസ്താവനയില്‍ പറയുന്നു. സ്ത്രീകളെ അധിക്ഷേപിച്ചും, തന്റെ ലൈംഗീക ജീവിതത്തെ കുറിച്ചുമുള്ള പാണ്ഡ്യയുടെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

നിങ്ങള്‍ എന്താണ് ക്ലബുകളില്‍ വെച്ച് സ്ത്രീകളുടെ പേര് ചോദിക്കാത്തത്? മറ്റെന്താണ് നിങ്ങള്‍ ചോദിക്കുന്നത് എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യങ്ങളില്‍ ഒന്ന്. എങ്ങിനെയാണ് സ്ത്രീകളുടെ ചലനങ്ങള്‍ എന്നാണ് ഞാന്‍ നിരീക്ഷിക്കാറ് എന്നായിരുന്നു ഹര്‍ദിക്കിന്റെ പ്രതികരണങ്ങളില്‍ ഒന്ന്. 

ഇത് കൂടാതെ, തന്റെ ലൈംഗീക ബന്ധങ്ങളെ കുറിച്ച് മാതാപിതാക്കളുമായി  സംസാരിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞിരുന്നു. ഹര്‍ദിക്കിനൊപ്പം രാഹുലും ചാറ്റ് ഷോയിലുണ്ടായിരുന്നു. ഷോയുടെ സംപ്രേക്ഷണം കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനമാണ് ഹര്‍ദിക്കിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍