കായികം

ഓസീസ്, കീവീസ് ഏകദിന പരമ്പര മുന്നില്‍; റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ലക്ഷ്യം വെച്ച് കോഹ് ലിയും സംഘവും

സമകാലിക മലയാളം ഡെസ്ക്

ഏകദിന റാങ്കിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യയുടെ വിരാട് കോഹ് ലിയും, ജസ്പ്രിത് ഭൂമ്രയും. അടുത്ത എട്ട് മത്സരങ്ങളില്‍ ജയം പിടിച്ചാല്‍ ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ 126 പോയിന്റോടെ ഇംഗ്ലണ്ട് ഒന്നാമതും, 121 പോയിന്റോടെ ഇന്ത്യ രണ്ടാമതുമാണ്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും, ന്യൂസിലാന്‍ഡിനെതികായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലും ജയം പിടിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് 125ലേക്കെത്തും. വ്യക്തിഗത റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കോഹ് ലിയും രോഹിത്തും വീണ്ടും ഉറപ്പിക്കുന്നു. 2018ല്‍ 14 ഏകദിനങ്ങളില്‍ നിന്നും 1202 റണ്‍സാണ് കോഹ് ലി നേടിയത്. ആറ് സെഞ്ചുറിയും നേടി. 

19 ഏകദിനങ്ങളില്‍ നിന്നും 1030 റണ്‍സാണ് 73.57 എന്ന ബാറ്റിങ് ആവറേജില്‍ രോഹിത് ശര്‍മ നേടിയത്. അഞ്ച് സെഞ്ചുറിയും 2018ല്‍ രോഹിത്തിന്റെ പേരിലുണ്ട്. ബൗളിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള റാഷിദ് ഖാനേക്കാളും 53 പോയിന്റ് മുന്നിലാണ് ഭൂമ്ര ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്. കോഹ് ലിയേയും രോഹിത്തിനേയും കൂടാതെ ബാറ്റ്‌സ്മാന്‍മാരില്‍ ശിഖര്‍ ധവനാണ് ഇടംപിടിച്ചിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം. ഒന്‍പതാം സ്ഥാനത്താണ് ധവാന്‍. 

റോസ് ടെയ്‌ലര്‍ മൂന്നാം സ്ഥാനം തിരികെ പിടിച്ചിട്ടുമുണ്ട്. എന്നാല്‍ കീവീസ് നായകന്‍ വില്യംസന് അവസാന പത്തില്‍ ഇടം നേടാനായില്ല. ലങ്കയ്‌ക്കെതിരെ മൂന്ന് ഇന്നിങ്‌സില്‍ നിന്നും 132 റണ്‍സാണ് വില്യംസന്‍ നേടിയത്.  ശ്രീലങ്കയുടെ ഗുണതിലക 11 സ്ഥാനം മുന്നോട്ടു കയറി താരം 82ാം റാങ്കിലേക്കെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍