കായികം

ഓട്ടോ​ഗ്രാഫുമില്ല, സെൽഫിയുമില്ല; ആരാധകർക്ക് പിടി നൽകാതെ മുഖം താഴ്ത്തി നടന്ന് ഹർദിക് പാണ്ഡ്യ

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ചാറ്റ് ഷോയിലെ സ്ത്രീ വി​രുദ്ധ പരാമർശനങ്ങളും തുടർന്നുള്ള വിവാദങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലാണ് ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ നാളെ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പോരാട്ടത്തിനൊരുങ്ങുന്നത്. പാണ്ഡ്യക്കൊപ്പം കെഎൽ രാഹുലും വിവാദ വിഷയത്തിൽ പങ്കാളിയാണ്. ഇരുവർക്കുമെതിരെ ബിസിസിഐ നടപടിയെടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. രണ്ട് മത്സരങ്ങളിൽ വിലക്കുൾപ്പെടെയുള്ളവയാണ് അധികൃ‌തർ പരി​ഗണിക്കുന്നത്. അങ്ങനെ വന്നാൽ താരത്തിന് കളിക്കാൻ സാധിക്കില്ല. പാണ്ഡ്യയുടെ കാര്യത്തിൽ തീരുമാനമായ ശേഷമേ ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിക്കുകയുള്ളു. 

വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി തള്ളി പറ‍ഞ്ഞതും ശ്രദ്ധേയമായിരുന്നു. നിലവിൽ ഓസ്ട്രേലിയയിലുള്ള പാണ്ഡ്യ പരിശീലനത്തിനിറങ്ങിയിരുന്നു. ഇപ്പോൾ താരം പരിശീലനത്തിനെത്തുന്നതിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ആരാധകരോട് ഏറെ അടുത്തിടപഴകാനും അവർക്ക് ഓട്ടോഗ്രാഫ് സമ്മാനിക്കാനും സെൽഫിയെടുക്കാനും ഒരു മടിയും കാണിച്ചിട്ടില്ലാത്ത പാണ്ഡ്യ ഇപ്പോൾ ആരാധകരിൽ നിന്ന് മുഖം തിരിഞ്ഞ് നടക്കുകയാണ്. ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള അവസാന വട്ട പരിശീലനത്തിനായി മൈതാനത്തെത്തിയപ്പോഴായിരുന്നു പാണ്ഡ്യ ആരാധകരെ അവഗണിച്ച് സ്ഥലം വിട്ടത്. 

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വളരെ അസ്വസ്ഥനാണ് താരമെന്ന് വീഡിയോയിൽ വ്യക്തമാണ്. പരിശീലനത്തിനായി പാണ്ഡ്യ മൈതാനത്തേക്കെത്തിയ സമയവും, പരിശീലനം കഴിഞ്ഞ് തിരിച്ച് മടങ്ങുന്ന സമയവും അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫ് ലഭിക്കുന്നതിനായും, ഒപ്പം ഒരു സെൽഫിയെടുക്കുന്നതിനായും ആരാധകർ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരെയും ഗൗനിക്കാതെ പാണ്ഡ്യ നടന്ന് നീങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു