കായികം

ഗാംഗുലിയും ബിസിസിഐ തലപ്പത്തേക്ക്? തന്ത്രങ്ങളൊരുക്കാന്‍ രഹസ്യ യോഗം ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

സുപ്രീംകോടതി നിയോഗിച്ച് ഭരണസമിതിയുടെ മേല്‍നോട്ടം അവസാനിപ്പിച്ച്, പുതിയ തിരഞ്ഞെടുപ്പ് നടത്തി ബിസിസിഐ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ബിജെപി നേതാവും, മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് താക്കൂര്‍, ബിസിസിഐ മുന്‍ സെക്രട്ടറിമാര്‍, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിങ്ങനെ 20 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ബിസിസിഐയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയെന്ന ആവശ്യമാണ് ശ്രീനാവാസ വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. 

ജനുവരി 17ന് കേസ് പരിഗണിക്കുമ്പോള്‍ ബിസിസിഐയിലേയും, സംസ്ഥാന അസോസിയേഷനുകളിലേയും ഭരണപരമായ കാര്യങ്ങള്‍ സുപ്രീംകോടതിക്ക് മുന്‍പാകെ സിഒഎ നല്‍കും. സിഒഎയെ പിരിച്ചുവിടുക എന്നതായിരുന്നു യോഗം ശ്രീനിവാസന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. സിഒഎ അംഗങ്ങളായ വിനോദ് റായ്, ഡയാന ഇഡല്‍ജിയും തമ്മിലുള്ള തര്‍ക്കം ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷനെ ബാധിക്കുന്നുണ്ടെന്നാണ് യോഗത്തിലുയര്‍ന്ന പ്രതികരണം. 

രാജ്യത്തെ ക്രിക്കറ്റ് നടത്തിപ്പ് മുന്നോട്ടു കൊണ്ടുപോകുന്ന വിധത്തില്‍ നിരാശ രേഖപ്പെടുത്തി നേരത്തെ സൗരവ് ഗാംഗുലി ബിസിസിഐയ്ക്ക് കത്തയച്ചിരുന്നു. സീസണ്‍ മധ്യത്തോടെയാണ് ക്രിക്കറ്റ് നിയമങ്ങള്‍ മാറ്റുന്നത്. അത് മുന്‍പൊരിക്കലും കേട്ടിട്ടില്ലാത്തതാണ്. എന്തെങ്കിലും പ്രശ്‌നം മുന്നിലെത്തിയാല്‍ ആരെയാണ് ബന്ധപ്പെടേണ്ടത് എന്ന് പോലും രൂപമില്ലെന്നും ബിസിസിഐയ്ക്ക് അയച്ച കത്തില്‍ ഗാംഗുലി ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി