കായികം

ഇടങ്കയ്യന്‍ വലങ്കയ്യനായി, പിന്നെ തകര്‍പ്പനടിയും; ക്രിസ് ഗെയ്‌ലിനെ പറപറത്തി വാര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

പന്ത് ചുരണ്ടലില്‍ നേരിട്ട വിലക്കിന്റെ കാലാവധി രണ്ട് മാസത്തിനുള്ളില്‍ തീരുമെന്നിരിക്കെ തകര്‍പ്പന്‍ കളിയുമായി ഡേവിഡ് വാര്‍ണര്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വലംകയ്യനായി നിന്ന് ക്രിസ് ഗെയ്‌ലിനെ സിക്‌സ് പറത്തിയാണ് വാര്‍ണര്‍ ആരാധകരെ ഒന്നാകെ ഞെട്ടിക്കുന്നത്. 

തന്റെ സ്‌കോര്‍ 47 റണ്‍സില്‍ എത്തി നില്‍ക്കെയായിരുന്നു ഇടംകയ്യനായ വാര്‍ണര്‍ വലംകയ്യനായി നിന്ന് ക്രിസ് ഗെയ്‌ലിനെ നേരിട്ടത്. ലീഗില്‍ സില്‍ഹെറ്റിന് വേണ്ടി കളിക്കുന്ന വാര്‍ണര്‍ കളിയുടെ 19ാം ഓവറിലാണ് ആരാധകരെ ഞെട്ടിച്ചത്. ക്രിസ് ഗെയ്ല്‍ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തില്‍ റണ്‍സ് കണ്ടെത്താന്‍ വാര്‍ണര്‍ക്കായില്ല. 

പിന്നാലെ വലംകയ്യനായി ബാറ്റേന്തിയ വാര്‍ണര്‍ പിന്നെയുള്ള മൂന്ന് പന്തില്‍ നിന്നും നേടിയത് 14 റണ്‍സാണ്. വലംകയ്യനായി നിന്ന ആദ്യ പന്തില്‍ സിക്‌സും, പിന്നീടുള്ള രണ്ട് പന്തില്‍ ഫോറും. വാര്‍ണറുടെ 36 പന്തിലെ 69 റണ്‍സ് പ്രകടനത്തോടെ രംഗ്പൂര്‍ റൈഡേഴ്‌സിനെതിരെ 20 ഓവറില്‍ അവര്‍ 187 റണ്‍സ് കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം