കായികം

ഗോള്‍ 2019: നിര്‍മ്മല കോളേജും ശ്രീ കേരളവര്‍മ്മ കോളേജും സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കോളേജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജും സെമിയില്‍. രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഫറൂക്ക് കോളേജിനെ പരാജയപ്പെടുത്തിയാണ് നിര്‍മ്മല കോളേജ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. മലപ്പുറം മാമ്പാട് എംഇഎസ് കോളേജിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീ കേരളവര്‍മ്മ കോളേജ് നാലുടീമുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

നിര്‍മ്മല കോളേജിന് വേണ്ടി അല്‍സാജ് ജമാല്‍ ഹാട്രിക് ഗോളുകള്‍ നേടി. 25, 53, 88 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. പതിനൊന്നാം മിനിറ്റില്‍ അജയ് അലക്‌സ് നേടിയ ഗോളാണ് നിര്‍മ്മല കോളേജിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. താഹിര്‍ സമന്‍, ഷിബിലി മുഹമ്മദ് എന്നിവരാണ് ഫറൂക്ക് കോളേജിനായി ഗോളുകള്‍ നേടിയത്. 

മിഷല്‍ മനോജ്, ക്രിസ്റ്റി, രോഹിത് എന്നിവരാണ് ശ്രീ കേരളവര്‍മ്മ കോളേജിനായി എതിര്‍ ടീമിന്റെ ഗോള്‍വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ മിഷല്‍ മനോജാണ് കേരളവര്‍മ്മയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 93 -ാംമിനിറ്റില്‍ എം ഫവാസാണ് മാമ്പാട് എംഇഎസ് കോളേജിനായി ആശ്വാസ ഗോള്‍ നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം