കായികം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; മരിയ ഷറപ്പോവ പുറത്ത്‌ 

സമകാലിക മലയാളം ഡെസ്ക്



മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് റഷ്യയുടെ മരിയ ഷറപ്പോവ പുറത്ത്. പ്രീ-ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-4,1-4,4-6. 

ആദ്യ സെറ്റ് നേടിയ ഷറപ്പോവ കളിയില്‍ ആധിപത്യം തുടരുമെന്ന് ആരാധകര്‍ കരുതിയെങ്കിലും പഴയ 'പറവ'യാകാന്‍ ഷറപ്പോവയ്ക്കായില്ല. രണ്ട് മണിക്കൂര്‍ 22 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 51 പിഴവുകളാണ്  താരം വരുത്തിയത്. ആര്‍ത്തുവിളിച്ച ആരാധകരെ നിരാശരാക്കി മെല്‍ബണ്‍ പാര്‍ക്കില്‍ നിന്നും അവര്‍ മടങ്ങി.

ഷറപ്പോവയുടെ ദിവസമേ അല്ലായിരുന്നു മെല്‍ബണ്‍ പാര്‍ക്കില്‍ കണ്ടതെന്നായിരുന്നു ആരാധകരുടെ പ്രതികരണം. സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ അവസാന പ്രതീക്ഷയായിരുന്നു ഷറപ്പോവയെ തറപറ്റിച്ച ആഷ്‌ലി ബാര്‍ട്ടി. അഞ്ച് തവണ ലോക ചാമ്പ്യനായ ഷറപ്പോവയെ നേരിടുന്നതിന്റെ പരിഭ്രമം കളിയില്‍ ഒരിക്കല്‍ പോലും 22 കാരിയായ ബാര്‍ട്ടി പ്രകടിപ്പിച്ചു കണ്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു