കായികം

ലോക കപ്പില്‍ സ്മിത്തല്ല ഓസീസിനെ നയിക്കേണ്ടത്; ജോണ്‍സന്‍ പറയുന്നത് മറ്റൊരു പേര്

സമകാലിക മലയാളം ഡെസ്ക്

പന്ത് ചുരണ്ടലിന് ശേഷം നേരിട്ട തിരിച്ചടികള്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരകളിലും ഓസ്‌ട്രേലിയ നേരിട്ടു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അങ്ങിനെ ഓസീസിന്റെ കൈകളില്‍ നിന്നും ആധികാരികമായി തന്നെ ഇന്ത്യ നേടിയെടുത്തു. ഇന്ത്യയ്‌ക്കെതിരായ തകര്‍ച്ചയോടെ ഓസ്‌ട്രേലിയന്‍ ടീമില്‍ നായക മാറ്റം ഉണ്ടാകണം എന്നാണ് ഓസീസ് മുന്‍ താരം മിച്ചല്‍ ജോണ്‍സന്‍ പറയുന്നത്. 

ടീമില്‍ ബാലന്‍സ് കൊണ്ടുവരികയാണ് ലോക കപ്പിന് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് മുന്‍പിലുള്ള ലക്ഷ്യം. നായകനായും ബാറ്റുകൊണ്ടും ഫിഞ്ചിന് ഇതുവരെ മികവ് കാണിക്കാനായിട്ടില്ല. ഇന്ത്യയ്‌ക്കെതിരായ മൂന്ന് ഏകദിനത്തില്‍ നിന്നും 26 റണ്‍സാണ് ഫിഞ്ച് നേടിയത്. വാര്‍ണറും, സ്മിത്തും മടങ്ങി എത്തുന്നതോടെ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും ഓസീസിന് കരകയറാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എന്നാല്‍ ലോക കപ്പില്‍ സ്മിത്തിന് പകരം മറ്റൊരു ഓസീസ് താരം നയിക്കട്ടെ എന്നാണ് ഓസീസ് മുന്‍ താരം മിച്ചല്‍ ജോണ്‍സന്‍ പറയുന്നത്. മാക്‌സ്വെല്‍ നായകനാവട്ടെ എന്നാണ് താരത്തിന്റെ അഭിപ്രായം. എതിരാളികളെ വ്യക്തമായി വായിക്കാന്‍ സാധിക്കുന്നു എന്നതാണ് മാക്‌സ്വല്ലിന്റെ മികവ്. മാക്‌സ്വെല്ലിന് നായകനാക്കുവാനുള്ള എന്റെ അഭിപ്രായം പലരുടേയും നെറ്റി ചുളിപ്പിച്ചേക്കും. നിങ്ങളുടെ ടിപ്പിക്കല്‍ ഫസ്റ്റ് ചോയിസ് ക്യാപ്റ്റനായിരിക്കില്ല അദ്ദേഹം.

പക്ഷേ മെല്‍ബണ്‍ സ്റ്റാഴ്‌സ്‌ അത് മാക്‌സ്വെല്ലില്‍ കണ്ടു. നേതൃത്വം ഏറ്റെടുക്കുന്നതിലൂടെ കൂടുതല്‍ പക്വത കൈവരിക്കാന്‍ മാക്‌സ്വെല്ലിനാകുന്നു. നായകനായിരിക്കുമ്പോള്‍ കൂടുതല്‍ മികവ് കാണിക്കാന്‍ മാക്‌സ്വെല്ലിനാവുന്നു. 2015ലെ ലോക കപ്പ് ടീമിലും, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലും, പഞ്ചാബിലും ഞാന്‍ മാക്‌സ്വെല്ലിന് ഒപ്പമുണ്ടായിരുന്നു. ചില താരങ്ങള്‍ക്ക് വേണ്ട ഫീല്‍ഡിങ് സെറ്റ് ചെയ്യുന്നതിലും മാക്‌സ്വെല്ലിന് നല്ല പ്രാവിണ്യമുണ്ട്. 

എതിരാളികളില്‍ പല താരങ്ങളേയും മാക്‌സ്വെല്ലിന് നന്നായി അറിയാം. ആ കളിക്കാരെ കുറിച്ചുള്ള കാര്യങ്ങളൊന്നും മാക്‌സ്വെല്‍ മറക്കാറുമില്ലെന്നും ജോണ്‍സന്‍ പറയുന്നു. ബിഗ് ബാഷ് ലീഗ് ഈ സിസണില്‍ മെല്‍ബണ്‍ സ്റ്റാഴ്‌സിനെ നയിക്കുന്നത് മാക്‌സ്വെല്ലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത