കായികം

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീന വില്യംസും വീണു; പൊരുതി വീഴ്ത്തിയത് ചെക്ക് താരം 

സമകാലിക മലയാളം ഡെസ്ക്

23ാം ഗ്രാന്‍ഡ്സ്ലാം എന്ന സ്വപ്‌നം ക്വാര്‍ട്ടര്‍ ഫൈനലില്‍ വീണു. വീനസും, ഷറപ്പോവയും, അഞ്ചലിക് കെര്‍ബറും ഫെഡററും ഉള്‍പ്പെടെ പ്രമുഖരില്‍ പലരും വീണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ഇപ്പോള്‍ സെറീന വില്യംസും പുറത്ത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് താരം കരോലിന മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവില്‍ സെറീനയെ മടക്കി. സ്‌കോര്‍ 6-4, 4-6, 7-5. 

രണ്ട മണിക്കൂറും പതിനഞ്ച് മിനിറ്റും നീണ്ട പോരാട്ടത്തില്‍ മൂന്നാം സെറ്റില്‍ 5-1 എന്ന നിലയില്‍ നിന്നിടത്ത്‌ നിന്നും തിരിച്ചടിച്ച് സെമിയിലേക്കുള്ള സെറീനയുടെ കുതിപ്പിന് കരോലിന്‍ തടയിട്ടു. അമ്മയായതിന് ശേഷമുള്ള തിരിച്ചുവരവില്‍ നേട്ടങ്ങള്‍ സെറീനയില്‍ നിന്നും അകലുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണിലും വീണതോടെ താരത്തിന് ഇനി മെയില്‍ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമിട്ട് ഒരുങ്ങണം. 

പരിക്ക് മാര്‍ഗരറ്റ് കോര്‍ട്ടില്‍ സെറീനയുടെ പോരാട്ടത്തിന് കല്ലുകടിയായപ്പോള്‍ കിട്ടിയ അവസരം മുതലെടുത്തായിരുന്നു ചെക്ക് താരത്തിന്റെ കളി. സെമിയില്‍ നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്കയാണ് കരോലിന്റെ എതിരാളി. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കണ്ട ഫൈനല്‍ പോര് ഈ വര്‍ഷം സെമിയില്‍ ആവര്‍ത്തിക്കുന്നത് കാണുവാന്‍ കാത്തിരുന്നവരെ നിരാശരാക്കിയാണ് സെറീനയുടെ മടക്കം. നവോമിയായിരുന്നു അന്ന് സെറീനയെ കടപുഴക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി