കായികം

ന്യൂസിലാന്‍ഡിനെ ഇന്ത്യ ചുരുട്ടിക്കെട്ടുന്നു, ചെറുത്ത് നിന്ന വില്യംസണും മടങ്ങി

സമകാലിക മലയാളം ഡെസ്ക്

ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത കീവീസ് നായകന്‍ കെയിന്‍ വില്യംസന്റെ തീരുമാനത്തിനൊപ്പം ബാറ്റ്‌സ്മാന്‍മാര്‍ക്ക് നില്‍ക്കാനായില്ല. ഓപ്പണര്‍മാരായ ഗുപ്തിലിന്റേയും മണ്‍റോയുടേയും കുറ്റി തെറിപ്പിച്ച് തുടങ്ങിയ ഷമിക്ക് ചഹലും, ജാദവും പിന്തുണ നല്‍കിയതോടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ പാടുപെടുകയാണ് ആതിഥേയര്‍. 

ലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെടെ മികച്ച ഫോമിലേക്ക് ഉയരാനാവാതിരുന്ന നായകന്‍ കെയിന്‍ വില്യംസന്‍ ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ തന്നെ ചെറുത്ത് നില്‍പ്പ് നടത്തി ഫോം വീണ്ടെടുക്കുന്നതിന്റെ സൂചന നല്‍കി. എന്നാല്‍ അര്‍ധ ശതകം പിന്നിട്ട് നിന്ന വില്യംസിനെ കുല്‍ദീപ്, വിജയ് ശങ്കറിന്റെ കൈകളില്‍ എത്തിച്ചതോടെ ന്യൂസിലാന്‍ഡിന്റെ പ്രതീക്ഷകള്‍ മങ്ങി. 

പതിനെട്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നിന്നിടത്ത് നിന്നും വില്യംസനും, ടെയ്‌ലറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തിനായി ശ്രമിച്ചുവെങ്കിലും ഫോമില്‍ കളിക്കുന്ന ടെയ്‌ലറെ ആക്രമണകാരിയാവാന്‍ അനുവദിക്കാതെ ചഹല്‍ മടക്കി. 34 റണ്‍സായിരുന്നു നാലാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് തീര്‍ത്തത്. ലാതമിനേയും
നികോളാസിനേയും സാന്ദനറിനേയുമെല്ലാം കൂട്ടുപിടിച്ച് വില്യംസന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി വന്നു. 

കുല്‍ദീപും, ചഹലും ഉള്‍പ്പെടെ രണ്ട് പ്രധാന സ്പിന്നര്‍മാരേയും ഒരുമിച്ചിറക്കിയതിന്റെ മേല്‍ക്കോയ്മ കളിയില്‍ കാണാനായി. ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ ജാദവിനുമായതോടെ പിടിച്ചു നില്‍ക്കാന്‍ ന്യൂസിലാന്‍ഡിനായില്ല. 35 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ് അവരിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍