കായികം

സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലടിക്കുന്നു, കളി നിര്‍ത്തി; ഉച്ചഭക്ഷണത്തിന് പിന്നാലെ രോഹിത് മടങ്ങി

സമകാലിക മലയാളം ഡെസ്ക്

158 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ ആദ്യ വിക്കറ്റ് നഷ്ടമായി. 11 റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത് ശര്‍മയെ ബ്രാസ്വെല്‍ ഫസ്റ്റ് സ്ലിപ്പില്‍ ഗുപ്തിലിന്റെ കൈകളില്‍ എത്തിച്ചു. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. 

രണ്ടാം പവര്‍പ്ലേ തുടങ്ങിയതിന് പിന്നാലെ സൂര്യപ്രകാശം ബാറ്റിങ്ങിനെ കുഴയ്ക്കുമെന്ന നിലയിലായപ്പോള്‍ കളി നിര്‍ത്തിവെച്ചു. ബാറ്റ്‌സ്മാന്റെ കണ്ണിലേക്ക് സൂര്യപ്രകാശം നേരെ അടിച്ചതോടെയാണ് ബാറ്റ് ചെയ്യാനാവാത്ത സാഹചര്യമുണ്ടായത്.  മഴയും, വെളിച്ചക്കുറവും കളിക്ക് തടസം നില്‍ക്കുന്നത് ക്രിക്കറ്റിലെ പതിവ് കാഴ്ചയാണെങ്കിലും, അമിത വെളിച്ചം കളി മുടക്കുന്നത് ആരാധകര്‍ക്ക് മുന്നിലേക്ക് അധികം എത്തിയിട്ടില്ല. 

കരുതലോടെയായിരുന്നു ധവാന്റെ തുടക്കം. പതിയെ റണ്‍സ് കണ്ടെത്തി തുടങ്ങിയ ധവാന്‍ സൂര്യപ്രകാശം പ്രശ്‌നമായതിനെ തുടര്‍ന്ന് കളി നിര്‍ത്തി വയ്ക്കുമ്പോള്‍ 32 ബോളില്‍ നിന്നും അഞ്ച് ഫോറിന്റെ അകമ്പടിയോടെ 29 റണ്‍സ് എടുത്തിട്ടുണ്ട്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെയിന്‍ വില്യംസന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചായിരുന്നു ബാറ്റ്‌സ്മാന്‍മാരുടെ കളി. 38 ഓവറില്‍ 157 റണ്‍സിന് ന്യൂഡിലാന്‍ഡ് ഓള്‍ ഔട്ടായി. കുല്‍ദീപിനേയും, ചഹലിനേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിന്റെ ആഘാതം താങ്ങാന്‍ കീവീസിനായില്ല. ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചഹലും കുല്‍ദീപും ചേര്‍ന്ന് ആറ് വിക്കറ്റ് പിഴുതു. ഒരു വിക്കറ്റ് വീഴ്തതി ജാദവും തന്റെ ജോലി ഭംഗിയാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും