കായികം

അനുഷ്‌കയ്‌ക്കൊപ്പമുള്ള സന്ധ്യകളോ? ഫെഡററുമായിരുന്ന് കളി പറയുന്നതോ? ഏതാണ് ഏറ്റവും ഇഷ്ടമെന്ന് കോഹ് ലി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

അനുഷ്‌കയ്ക്ക് ഒപ്പമുള്ള പ്രണയം നിറഞ്ഞു നില്‍ക്കുന്ന ഒരു സന്ധ്യയാണോ, റോജര്‍ ഫെഡററുമായി കളിയെ കുറിച്ച് സംസാരിച്ചിരിക്കുന്ന സമയമാണോ ഏറ്റവും പ്രിയപ്പെട്ടത്. അനുഷ്‌കയ്‌ക്കൊപ്പമുള്ള സന്ധ്യതന്നെയാണ് പ്രിയപ്പെട്ടത് എന്നാണ് കോഹ് ലി പറയുന്നത്. 

സിംപിളായ കാര്യങ്ങളാണ് ഞാനും അനുഷ്‌കയും ആസ്വദിക്കാറ്. നടക്കാന്‍ പോവാന്‍ ഞങ്ങള്‍ക്കിഷ്ടമാണ്. നേപ്പിയര്‍ പോലൊരു സ്ഥാലത്താണ് ഞങ്ങളെങ്കില്‍ അതിലും മനോഹരമായി മറ്റൊന്നില്ല. മറൈന്‍ പരേഡില്‍ രാത്രിയില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. എപ്പോഴും ആളുകളുടെ ശ്രദ്ധയിലാണ് നമ്മള്‍ എന്നതിനാല്‍, ഏറ്റവും ലളിതമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഞങ്ങള്‍ക്ക് സന്തോഷമാണെന്നും കോഹ് ലി പറയുന്നു. 

ആരാലും തിരിച്ചറിയപ്പെടാതെ നടക്കുക എന്നതാണ് ഞങ്ങള്‍ രണ്ട് പേരേയും സന്തോഷിപ്പിക്കുന്നത്. ഫെഡററെ കണ്ട് സംസാരിച്ചതും മനോഹരമായിരുന്നു. എന്നെ കണ്ടപാടെ തിരിച്ചറിഞ്ഞുള്ള ഫെഡററുടെ പ്രതികരണം എന്നെ ഏറെ സന്തോഷിപ്പിച്ചു. സിഡ്‌നിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ കണ്ടത് ഫെഡറര്‍ ഓര്‍ത്തെടുത്ത് പറഞ്ഞു. ആ നിമിഷം എനിക്ക് വിവരിക്കാനാവില്ലെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര