കായികം

'ഇനി ഇന്ത്യന്‍ വനിതാ ടീമിനെ ഇന്ത്യന്‍ പുരുഷ ടീം നേരിടട്ടെ'; ആതിഥേയരെ കുത്തി സ്വന്തം താരം

സമകാലിക മലയാളം ഡെസ്ക്

നാലാം വിക്കറ്റില്‍ നൂറ് റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് പരമ്പരയില്‍ ആദ്യമായി തിരിച്ചടിക്കുന്നതിന്റെ സൂചന നല്‍കിയിരുന്നു മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ്. പക്ഷേ അതും ഫലം കണ്ടില്ല. അഞ്ച് ഏകദിനങ്ങളുടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ന്യൂസിലാന്‍ഡ് വനിതാ സംഘത്തിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കളിക്കുന്ന ഇന്ത്യന്‍ പെണ്‍പടയും പരമ്പര നേടുന്നതിന്റെ പടിക്കലാണ്. 

ഈ സമയം ആതിഥേയരെ ട്രോളി എത്തുകയാണ് ന്യൂസിലാന്‍ഡ് മുന്‍ ഓള്‍ റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. ബേ ഓവലില്‍ ഇന്ത്യ ഏഴ് വിക്കറ്റ് ജയം പിടിച്ചതിന് ശേഷം സുനില്‍ ഗാവസ്‌കര്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്റര്‍വ്യു ചെയ്യുമ്പോഴായിരുന്നു സംഭവം. നെറ്റ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നേരെ ബോള്‍ ചെയ്യുമ്പോഴാണ്, മാച്ചില്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ബൗള്‍ ചെയ്യുമ്പോഴാണോ കൂടുതല്‍ വെല്ലുവിളി എന്നായിരുന്നു ഗാവസ്‌കര്‍ ഭുവിയോട് ചോദിച്ചത്. 

ഈ സമയം സ്‌റ്റൈറിസും ഇടപെട്ടെത്തി. ഇന്ത്യന്‍ വനിതാ ടീമും ഇന്ത്യന്‍ പുരുഷ ടീമും തമ്മില്‍ ഏറ്റുമുട്ടിയാല്‍ അത് ഇതിനേക്കാള്‍ നന്നായിരിക്കും എന്നായിരുന്നു ആതിഥേയരെ ട്രോളി സ്റ്റൈറിസിന്റെ വാക്കുകള്‍. ന്യൂസിലാന്‍ഡ് വനിതാ ടീമിനും ഇന്ത്യന്‍ സംഘം തിരിച്ചടിക്കാന്‍ ആദ്യ ഏകദിനത്തില്‍ ഒരു അവസരവും നല്‍കിയിരുന്നില്ല. ഒന്‍പത് വിക്കറ്റിനാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ സംഘം ജയം പിടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു