കായികം

മൈതാനത്ത് തീപ്പാറുന്ന മത്സരം; ഉടുതുണിയില്ലാതെ ഗ്രൗണ്ടില്‍ ആരാധകന്റെ കസര്‍ത്ത്; പാടുപെട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍; വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഡേറം: ചെസ്റ്റര്‍ ലെ സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച നടന്ന ഇംഗ്ലണ്ട് -ന്യൂസീലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഉടുതുണിയില്ലാതെ മൈതാനത്തിറങ്ങി ക്രിക്കറ്റ് ആരാധകന്‍. നൂല്‍ബന്ധമില്ലാതെ പിച്ചിലേക്ക് ഓടിക്കയറിയ ഈ അതിഥിയെ സെക്യൂരിറ്റി ജീവനക്കാര്‍ ഓടിപ്പിടിച്ച് തുണിയുടുപ്പിക്കുകയായിരുന്നു. 

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 34ാം ഓവറിലാണ് തുണിയുടുക്കാതെ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കാണികളിലൊരാള്‍ മൈതാനത്ത് കടന്നത്. 

പിച്ചിലെത്തി ഇയാള്‍ തലകുത്തിമറിയുകയും മൈതാനത്തിനു ചുറ്റും ഓടുകയും ചെയ്തു. കിവീസ് താരങ്ങളായ ടോം ലാഥത്തിനും മിച്ചല്‍ സാന്റ്‌നറിനും അടുത്തെത്തി ഇയാള്‍ എന്തോ പറയുകയും ചെയ്തു.

പിന്നാലെ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടിച്ച് തുണിയുടുപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ