കായികം

വീണ്ടും നൂറടിച്ച് ബെയര്‍സ്‌റ്റോ, ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറയിട്ട് റെക്കോര്‍ഡും സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് വീണ്ടും ബാറ്റിങ് കരുത്ത് കാട്ടുന്നു. സെഞ്ചുറിയടിച്ച ബെയര്‍സ്‌റ്റോയുടെ മികവില്‍ 30 ഓവര്‍ പിന്നിടുമ്പോല്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ഇരുന്നൂറ് റണ്‍സ് കടന്നു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് തുണയായത്. 

123 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീര്‍ത്തതിന് ശേഷമാണ് ഇവര്‍ പിരിഞ്ഞത്. ജാസന്‍ റോ 61 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്ത് പുറത്തായി. പിന്നാലെ 24 റണ്‍സ് എടുത്ത റൂട്ടിനെ ബോള്‍ട്ട് മടക്കിയെങ്കിലും സെഞ്ചുറിയിലേക്കുള്ള ബെയര്‍സ്‌റ്റോയുടെ കുതിപ്പിന് തടയിടാനായില്ല. 

ന്യൂസിലാന്‍ഡിനെതിരായ സെഞ്ചുറിയോടെ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരവുമായി ബെയര്‍‌സ്റ്റോ. 29ാം ഓവറിലെ അവസാന പന്തില്‍ സൗത്തിയെ സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറിയടിച്ചാണ് ബെയര്‍‌സ്റ്റോ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേയും ബെയര്‍സ്‌റ്റോ സെഞ്ചുറി നേടി കളിയിലെ താരമായിരുന്നു. ഏകദിനത്തിലെ ബെയര്‍സ്‌റ്റോയുടെ 9ാം സെഞ്ചുറിയുമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ