കായികം

ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുകയാണ് ധോനി, വ്യത്യസ്ത കമ്പനികളുടെ ബാറ്റുമായി ഇറങ്ങി!

സമകാലിക മലയാളം ഡെസ്ക്

ആരാധകരെ അത്ഭുതപ്പെടുത്തുന്ന നീക്കങ്ങള്‍ പലപ്പോഴും ധോനിയില്‍ നിന്നുണ്ടാവാറുണ്ട്. 2007 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പരിചയ സമ്പത്തില്ലാത്ത ജോഗിന്ദര്‍ ശര്‍മയെ കൊണ്ട് അവസാന ഓവര്‍ എറിയിച്ചത്. 2011 ലോകകപ്പ് ഫൈനലില്‍ ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങിയതുമെല്ലാം ഉദാഹരണം. ഇപ്പോള്‍ കളിക്കളത്തിലെ ധോനിയുടെ മറ്റൊരു നീക്കം കൂടിയാണ് ചര്‍ച്ചയാവുന്നത്. 

ആര്‍മിയുടെ ബലിദാര്‍ ബാഡ്ജ് അണിഞ്ഞ് കളിച്ചതിന് പിന്നാലെ ലോകകപ്പില്‍ വിവിധ സ്‌പോണ്‍സര്‍മാരുടെ ബാറ്റുമായി ഓരോ കളിക്കുമിറങ്ങി കൗതുകം സൃഷ്ടിക്കുകയാണ് ധോനി. ഇംഗ്ലണ്ടിനും, ബംഗ്ലാദേശിനും എതിരെ ഇറങ്ങിയപ്പോള്‍ എസ്ജി ലോഗോയിലെ ബാറ്റുമായാണ് ധോനി ക്രീസിലെത്തിയത്. ഇന്നിങ്‌സിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ ബിഎഎസ് ബാറ്റാണ് ഈ രണ്ട് ഇന്നിങ്‌സുകളിലും ധോനിയുടെ കൈകളില്‍ കണ്ടത്. 

കരിയറില്‍ തന്നെ പിന്തുണച്ച് കമ്പനികളോടുള്ള നന്ദി സൂചകമായിട്ടാണ് ധോനി ഇങ്ങനെ ചെയ്യുന്നത് എന്നാണ് ധോനിയുടെ മാനേജറായ അരുണ്‍ പാണ്ഡേ പറയുന്നു. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ധോനി അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ ധോനിയെ ബിഎഎസ് കമ്പനി പിന്തുണച്ചിരുന്നു. ലോകകപ്പില്‍ ഇങ്ങനെ വ്യത്യസ്ത കമ്പനികളുടെ ബാറ്റുകള്‍ ഉപയോഗിക്കുന്നതിന് ധോനി കൂടുതല്‍ പണം കമ്പനികളില്‍ നിന്ന് വാങ്ങുന്നുമില്ല. 

ഏതെങ്കിലും ലോഗോയുടെ ബാറ്റുമായി ഒരു മത്സരം കളിക്കാന്‍ ഇറങ്ങുന്നതിന് 10-15 ലക്ഷം രൂപ വരെയാണ് ധോനി വാങ്ങുന്നത്. ധോനിക്ക് പണം ആവശ്യമില്ല. ആവശ്യത്തിനുള്ളത് അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞുവെന്നും ധോനിയുടെ മാനേജര്‍ പറയുന്നു. നിലവില്‍ ധോനിയുമായി കരാര്‍ ഇല്ലെന്നാണ് ബിഎഎസും, എസ്ജിയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി