കായികം

ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും, ജഡേജയും കുല്‍ദീപും ടീമില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. മഴ ഭീഷണിക്ക് കീഴിലാണ് ഹെഡിങ്‌ലേയിലെ പോര്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ തുണയ്ക്കുന്നതാണ് പിച്ച്. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനും ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് ഇറങ്ങുന്നത്. പ്രതീക്ഷിച്ചത് പോലെ രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനിലേക്കെത്തി. മുഹമ്മദ് ഷമിക്ക് പകരമാണ് ജഡേജ ടീമിലിടം നേടിയത്. ഇംഗ്ലണ്ട് ലോകകപ്പിലെ ജഡേജയുടെ ആദ്യ മത്സരമാണിത്. ചഹലിന് വിശ്രമം അനുവദിച്ച് കുല്‍ദീപ് യാദവിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. 

2011 ഫൈനലിന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ ശ്രീലങ്ക-ഇന്ത്യ പോര് വരുന്നത്. ലോകകപ്പില്‍ ഏറ്റവും ഒടുവില്‍ ഹെഡിങ്‌ലേയില്‍ കഴിഞ്ഞ മത്സരത്തില്‍ 311ന് മുകളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. വിന്‍ഡിസിനെതിരെ ഇവിടെ ചെയ്‌സ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 288 റണ്‍സിന് ഓള്‍ ഔട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്