കായികം

സെമി ചിത്രം തെളിഞ്ഞു; കാണാം ഇന്ത്യ- ന്യൂസിലൻഡ്, ഓസ്ട്രേലിയ- ഇം​ഗ്ലണ്ട് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ശനിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 10 റണ്‍സിന് തോല്‍പ്പിച്ചതോടെ ഓസീസ് പോയിന്റ് പട്ടികയില്‍ രണ്ടാമതായി. നേരത്തെ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ലോകകപ്പ് സെമി ഫൈനൽ ചിത്രവും തെളിഞ്ഞു.

ഈ മാസം ഒൻപതിന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ ന്യൂസിലൻഡുമായി ഏറ്റുമുട്ടും. 11ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ആതിഥേയരായ ഇം​ഗ്ലണ്ടുമായി ഏറ്റുമുട്ടും. 

ശ്രീലങ്കക്കെതിരായ അവസാന മത്സരത്തിലെ വിജയത്തോടെ ഒൻപതു മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കയോട് അവസാന പോരിൽ പരാജയപ്പെട്ട ഓസ്ട്രേലിയ 14 പോയിന്റുമായി രണ്ടാമതായി. പട്ടികയിലെ ഒന്നാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. പിന്നീട് രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ഏറ്റുമുട്ടും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്