കായികം

56 ഇഞ്ച് നെഞ്ചളവുള്ള നായകന്‍! 56ന്റെ കണക്കുകള്‍ നിരത്തി ഗാംഗുലിക്ക് വേറിട്ട ജന്മദിനാശംസയുമായി സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കുള്ള ജന്മദിനാശംസകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ തന്റെ ആശംസ എല്ലാവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. 56 എന്നതിലൂന്നിയാണ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന് വീരു ജന്മദിനാശംസ നേരുന്നത്. 

56 ഇഞ്ച് നെഞ്ചളവുള്ള നായകന്‍, ഏഴാം മാസത്തില്‍ എട്ടാം തിയതി ജനനം. 7*8=56, മാത്രമല്ല, ലോകകപ്പിലെ ബാറ്റിങ് ശരാശരി 56, ഇങ്ങനെയാണ് ഗാംഗുലിക്ക് ജന്മദിനാശംസ നേര്‍ന്ന് വീരു ട്വീറ്റ് ചെയ്തത്. ഒപ്പം, ആരാധകരുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത ഒരു ചിത്രവും. നാറ്റ്വെസ്റ്റ് ട്രോഫിയില്‍ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് ഗാംഗുലിജേഴ്‌സിയൂരി വീശുന്നത്. 

2000-2005 മുതല്‍ ഇന്ത്യയെ നയിച്ച ഗാംഗുലിയുടെ കണ്ടെത്തലുകളിലൊന്നാണ് സെവാഗും. ഓപ്പണിങ്ങില്‍ സെവാഗിനെ പരീക്ഷിച്ചതും ധോനിയായിരുന്നു. എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിട്ടാണ് സെവാഗ് പിന്നെ പടിയിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ