കായികം

ജഡേജയും ഷമിയും ടീമില്‍ വേണം, സെമിയിലെ ടീം കോമ്പിനേഷനെ കുറിച്ച് സച്ചിന്‍ 

സമകാലിക മലയാളം ഡെസ്ക്

സെമി പോരാട്ടത്തിന് കീവീസിനെതിരെ ഇറങ്ങുമ്പോള്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും, പേസര്‍ മുഹമ്മദ് ഷമിയേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആറാം ബൗളറായി ജഡേജയെ പരിഗണിക്കാം, ഒപ്പം ഇന്ത്യന്‍ വാലറ്റം ബാറ്റിങ്ങിലേക്ക് സംഭാവന നല്‍കുന്നു എന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 

ലോകകപ്പിലെ തന്റെ ആദ്യ മത്സരമാണ് ശ്രീലങ്കയ്‌ക്കെതിരെ ജഡേജ കളിച്ചത്. തന്റെ ആദ്യ ഓവറില്‍ തന്നെ ജഡേജ വിക്കറ്റും വീഴ്ത്തിയിരുന്നു. നോക്കൗട്ട് ഘട്ടത്തില്‍ ജഡേജ കോഹ് ലിയുടെ തുറുപ്പുചീട്ടായേക്കുമെന്ന വിലയിരുത്തല്‍ ഉയരുന്നതിന് ഇടയിലാണ് സച്ചിന്റെ പ്രതികരണവും വരുന്നത്. 

ദിനേശ് കാര്‍ത്തിക് ഏഴാമത് ബാറ്റ് ചെയ്യാനാണ് സാധ്യത. അപ്പോള്‍ ഇടംകയ്യന്‍ സ്പിന്നറായ ജഡേജയെ കൂടി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യയ്ക്ക് ശക്തി പകരും. ഇതുപോലെ വലിയ മത്സരത്തില്‍ നമുക്കൊരു സുരക്ഷാ കവചം ആവശ്യമാണ്. കാരണം അഞ്ച് ബൗളര്‍മാര്‍ മാത്രമായിട്ടാണ് നമ്മള്‍ ഇറങ്ങുന്നത്, സച്ചിന്‍ പറഞ്ഞു. 

രവീന്ദ്ര ജഡേജയെ കൂടാതെ മുഹമ്മദ് ഷമിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നും സച്ചിന്‍ പറയുന്നു. മാഞ്ചസ്റ്ററില്‍ വിന്‍ഡിസിനെതിരെ ഷമി നാല് വിക്കറ്റ് നേടിയിരുന്നു. മാഞ്ചസ്റ്ററിലെ അതേ വേദിയിലാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി നടക്കുന്നത് എന്നതിനാല്‍ ഷമിയെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനുള്ള പ്രവണത ടീം മാനേജ്‌മെന്റിനുണ്ടാവുമെന്നും സച്ചിന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ