കായികം

ധോനിയുടെ പിഴവില്‍ ദേഷ്യം പ്രകടിപ്പിച്ച് കോഹ് ലി; സംഭവം റണ്‍ഔട്ട് അവസരം പാഴാക്കിയതോടെ

സമകാലിക മലയാളം ഡെസ്ക്


ധോനിക്കൊപ്പം എപ്പോഴും പിന്തുണയുമായി ഇന്ത്യന്‍ നായകന്‍ കോഹ് ലിയുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യ-കീവീസ് സെമി ഫൈനലിന് ഇടയില്‍ ധോനിയുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവ് കോഹ് ലിയെ അസ്വസ്ഥനാക്കി. ധോനിയുടെ പിഴവിലൂടെ കീവീസ് ബാറ്റ്‌സ്മാന്മാര്‍ എക്‌സ്ട്രാ റണ്‍സ് എടുത്തതോടെയാണ് കോഹ് ലി നിരാശ പരസ്യമായി പ്രകടിപ്പിച്ചത്. 

കീവീസ് ഇന്നിങ്‌സിലെ 26ാം ഓവറിലായിരുന്നു സംഭവം. സ്‌കോര്‍ കണ്ടെത്താന്‍ കീവീസ് ബാറ്റ്‌സ്മാന്മാര്‍ ശ്രമിക്കുന്ന സമയം. ചഹലിന്റെ ഡെലിവറിയില്‍ ഷോര്‍ട്ട് കവറിലേക്ക് അടിച്ച ടെയ്‌ലര്‍ വേഗത്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചു. ഈ സമയം ഡൈവ് ചെയ്ത് പന്ത് കോഹ് ലി സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് നല്‍കി. എന്നാല്‍ പന്ത് കൈക്കലാക്കാന്‍ ധോനിക്കായില്ല.  ഇതോടെ വില്യംസണെ റണ്‍ഔട്ടിലൂടെ പുറത്താക്കാനുള്ള അവസരം ധോനി നഷ്ടപ്പെടുത്തി. 

നിരാശയോടെ തലയില്‍ കൈവച്ച കോഹ് ലി എന്തോ ചുണ്ടനക്കി പറയുകയും ചെയ്തു. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും ധോനിയുടെ മോശം പ്രകടനമാണ് ലോകകപ്പില്‍ കണ്ടത്. 95 പന്തില്‍ 67 റണ്‍സ് എടുത്താണ് കോഹ് ലി പിന്നെ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും