കായികം

ധോനിയെ അഞ്ചാമനായി ഇറക്കണമായിരുന്നു, വിമര്‍ശനവുമായി സച്ചിന്‍ 

സമകാലിക മലയാളം ഡെസ്ക്

സെമി ഫൈനലില്‍ കീവീസിന് മുന്‍പില്‍ ഇന്ത്യ മുട്ടുമടക്കിയതിന് പിന്നാലെ ധോനിയെ വൈകി ഇറക്കിയതില്‍ വിമര്‍ശനവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അഞ്ചാമനായി ധോനി ഇറങ്ങിയിരുന്നു എങ്കില്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ അതിന്റെ മാറ്റം കണ്ടേനെ എന്നാണ് സച്ചിന്‍ പറയുന്നത്. 

ഇത് പോലെ നിര്‍ണായക ഘട്ടങ്ങളില്‍ ധോനിയെ നേരത്തെ ഇറക്കി കളി നിയന്ത്രണത്തിലാക്കുക എന്നതിനെ കുറിച്ച് ചിന്തിക്കണം. അവസാനത്തോട് അടുത്തപ്പോള്‍ ജഡേജയോട് സംസാരിച്ച് കാര്യങ്ങള്‍ ധോനി നിയന്ത്രിക്കുകയായിരുന്നു. സമര്‍ഥമായി തന്നെ ധോനി സ്‌ട്രൈക്ക് മാറുന്നുമുണ്ടായെന്ന് സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 

സെമിയില്‍ ദിനേശ് കാര്‍ത്തിക്കിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും പിന്നാലെയാണ് ധോനി ഇറങ്ങിയത്. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയപ്പോഴാണ് ടീമിന്റെ നീക്കത്തിനെതിരെ സച്ചിന്റെ വാക്കുകളും വരുന്നത്. ഹര്‍ദിക്കിനും മുന്‍പേ ധോനി ഇറങ്ങിയിരുന്നു എങ്കില്‍ എന്തെങ്കിലും ധോനി ചെയ്യുമെന്ന് ഉറപ്പായിരുന്നുവെന്ന് കളിക്ക് ശേഷം സച്ചിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍