കായികം

ബൂമ്രയുടെ റണ്‍ അപ്പ് അനുകരിച്ച് മുത്തശ്ശി, അത്ഭുതം പങ്കുവെച്ച് പേസര്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ ആദ്യ ലോകകപ്പില്‍ തന്നെ ആരാധകരുടെ പ്രശംസയെല്ലാം ഏറ്റുവാങ്ങിയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ബൂമ്ര മടങ്ങിയത്. 9 കളിയില്‍ നിന്നും 18 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് ബൂമ്ര. ലോകകപ്പിലെ മികവിന് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ബൂമ്രയെ പ്രശംസകൊണ്ട് മൂടവെ താരത്തിന്റെ ബൗളിങ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയാണ് ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. 

ഇരുകൈകൊണ്ടും പന്ത് പിടിച്ചുള്ള ബൂമ്രയുടെ റണ്‍അപ്പും ബൗളിങ് ആക്ഷനും ഈ മുത്തശ്ശി വീടിനുള്ളില്‍ നിന്ന് അനുകരിക്കുന്നു. മുത്തശ്ശിയുടെ ഈ കളി ബൂമ്രയുടെ മുന്‍പിലേക്കും എത്തി. ദിസ് മെയ്ഡ് മൈ ഡേ എന്നെഴുതിയാണ് ബൂമ്ര ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. 

ലോകകപ്പ് സെമി ഫൈനലിന് മുന്‍പ് പരിശീലനത്തിന് ഇടയില്‍ ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ കോഹ് ലിയും അനുകരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പയ്ക്കിടെ ഒരു കുട്ടി ബൂമ്രയുടെ ബൗളിങ് അനുകരിക്കുന്നതും വാര്‍ത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഒരു മുത്തശ്ശിക്കും ബൂമ്ര പ്രിയപ്പെട്ടവനാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത