കായികം

വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത് നാലരക്കോടിയോളം; പങ്കാളികള്‍ക്കെതിരെ പരാതിയുമായി വിരേന്ദര്‍ സെവാഗിന്റെ ഭാര്യ  

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. 4.5 കോടിയോളം രൂപയുടെ ലോണ്‍ തട്ടിയെടുത്തുവെന്നാണ് ആരതിയുടെ പരാതി. വ്യാജ ഒപ്പുപയോഗിച്ചാണ് പണം കൈക്കലാക്കിയതെന്നും പരാതിയിൽ പറയുന്നു. 

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എസ്എംജികെ അ​ഗ്രോ എക്സ്പോർട്ട് എന്ന കമ്പനിയിലെ എട്ട് പങ്കാളികള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലുള്ള ഒരാളില്‍ നിന്ന് ലോണ്‍ എടുത്തതെന്നും തന്റെ ഭര്‍ത്താവിന്റെ പേര് ഉപയോഗിച്ച് വായ്പ നല്‍കിയാളെ സ്വാധീനിച്ചെന്നും ആരതി നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങളൊന്നും താൻ അറിഞ്ഞിരുന്നില്ലെന്നും തന്റെ അനുവാദം കൂടാതെയാണ് ഈ വിഷയത്തിൽ തീരുമാനം എടുത്തതെന്നും പരാതിയിൽ ആരോപിക്കുന്നു. 

വായ്പ തുക തിരികെ അടയ്ക്കാൻ സാധിക്കാതെവന്നപ്പോൾ  പണം വൽകിയ ആൾ കോടതിയെ സമീപിച്ചു. ഈ സമയത്താണ് വായ്രയെക്കുറിച്ച് താൻ അറിയുന്നതെന്ന് ആരതി പറയുന്നു. ആരതി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'