കായികം

26-17, ഇംഗ്ലണ്ടിന് ഒരിക്കലും മറക്കാനാവാത്ത കണക്ക്, കീവീസിനെ കുത്തിനോവിക്കുന്നതും!

സമകാലിക മലയാളം ഡെസ്ക്

26-17 ഈ നമ്പര്‍ ഇംഗ്ലണ്ട് ഒരിക്കലും മറക്കാനിടയില്ല. ന്യൂസിലാന്‍ഡും. ലോകകപ്പ് ചരിത്രത്തിലെ പുതിയ ചാമ്പ്യനെ ബൗണ്ടറികളുടെ കണക്കെണ്ണി കണ്ടെത്തേണ്ടി വന്നതിന്റെ ഓര്‍മയില്‍ കൂടിയാവും 2019 ലോകകപ്പ് ക്രിക്കറ്റ് ലോകത്തിന്റെ മനസില്‍ തെളിയുക. 

100 ഓവറിലും, സൂപ്പര്‍ ഓവറിലും സ്‌കോറുകള്‍ സമാനമാവുന്ന അവസ്ഥ. ബൗണ്ടറികളുടെ കണക്കില്‍ ലോക ചാമ്പ്യനെ നിശ്ചയിക്കപ്പെടുമെന്ന് അവസ്ഥയിലേക്ക് എത്തുമെന്ന് ആരും ചിന്തിച്ചിട്ട് കൂടിയില്ലെന്നാണ് കിവീസ് നായകന്‍ വില്യംസണ്‍ പറയുന്നത്. മഴ മൂലം കളി തടസപ്പെട്ടാല്‍ കളി തൊട്ടടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുമെന്നും, അന്നും കളി തടസപ്പെട്ടാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കുമെന്നുമെല്ലാമുള്ള നിയമങ്ങള്‍ ക്രിക്കറ്റ് ലോകം മനസില്‍ വെച്ചിരുന്നു. 

പക്ഷേ, സൂപ്പര്‍ ഓവറിലും ടൈ വന്ന് ബൗണ്ടറികളുടെ എണ്ണത്തിലേക്ക് വിജയിയെ നിശ്ചയിക്കുന്ന അവസ്ഥ വന്ന് പെടുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. 26 ബൗണ്ടറികള്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ നിന്ന് വന്നപ്പോള്‍ എട്ടും പിറന്നത് സ്റ്റോക്കിന്റെ ബാറ്റില്‍ നിന്ന്. ആറ് ഫോറും രണ്ട് സിക്‌സും. ഏഴ് വീതം ഫോറോടെ ബെയര്‍സ്‌റ്റോയും ബട്ട്‌ലറും, മൂന്ന് ഫോറോടെ ജാസന്‍ റോയും, ഒരു ബൗണ്ടറിയുമായി പ്ലംങ്കറ്റും. അതില്‍ രണ്ട് ബൗണ്ടറി പിറന്നത് സൂപ്പര്‍ ഓവറില്‍. 

കിവീസ് നിരയില്‍ നീഷാമാണ് കൂടുതല്‍ ബൗണ്ടറി നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ നാലെണ്ണം. ഹെന്‍ റി നികോള്‍സ് നാല് ഫോര്‍, ഗപ്റ്റില്‍ രണ്ട് ഫോറും, ഒരു സിക്‌സും, ലാതം രണ്ട് ഫോറും ഒരു സിക്‌സും, വില്യംസണ്‍ രണ്ട് ഫോര്‍, മാറ്റ് ഹെന്‍ റി ഒരു ഫോര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി