കായികം

15 അംഗ സംഘത്തിലുണ്ടാവും, പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടില്ല? ടീമില്‍ ധോനിയുടെ സ്ഥാനം ഇങ്ങനെയാവുമെന്ന് റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടാലും ധോനിയെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. വിന്‍ഡിസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോനിയുണ്ടാവില്ല. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പര്യടനങ്ങളില്‍ ധോനി ഇനി ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ആയിരിക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

റിഷഭ് പന്തിനെയാണ് ധോനിക്ക് പകരം വിക്കറ്റ് കീപ്പറായി പരിഗണിക്കുക. എന്നാല്‍, ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പന്ത് പൂര്‍ണമായും പ്രാപ്തമാവുന്നത് വരെ പന്തിനെ ധോനിയുടെ നിരീക്ഷണത്തില്‍ പരിശീലിപ്പിക്കും. ഇന്ത്യന്‍ ടീമിന്റെ പതിനഞ്ചംഗ സംഘത്തില്‍ ധോനിയെ ഉള്‍പ്പെടുത്തും. എന്നാല്‍ പ്ലേയിങ് ഇലവനിലേക്ക് തെരഞ്ഞെടുക്കില്ല. മാര്‍ഗനിര്‍ദേശം നല്‍കാന്‍ ടീമിന് പ്രാപ്തമായൊരാള്‍ വേണം. ധോനി ടീമില്‍ നിന്ന് മാറി നില്‍ക്കുന്നത് പ്രതികൂല ഫലം നല്‍കും എന്നുമാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരിവര്‍ത്തന ഘട്ടത്തില്‍ ധോനി ടീമിനൊപ്പം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ബിസിസിഐയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. വിന്‍ഡിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ധോനിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത