കായികം

'അവിടെ ഒരു തിരുത്തുണ്ട്, സമനില ആയിരുന്നില്ല'; സെവാഗിന്റെ ട്വീറ്റില്‍ പ്രകോപിതനായി വോണ്‍

സമകാലിക മലയാളം ഡെസ്ക്

ലോക കിരീടം കയ്യെത്തും ദൂരത്ത് നിന്ന് അകന്ന് പോയപ്പോഴും സംയമനം പാലിച്ച് നിന്ന വില്യംസണും കൂട്ടരും ആരാധകരുടെ കയ്യടി വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ലോകകപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാണിച്ചതും അതായിരുന്നു, അവരുടെ ശാന്തതയും, സ്പിരിറ്റും. എന്നാല്‍, സെവാഗിന്റെ ട്വീറ്റിലെ ഒരു വാക്കിനെ തിരുത്തി എത്തുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍. 

''ഇന്ത്യയില്‍ കീവീസിന് ഒരുപാട് ആരാധകരുണ്ട്. ഫൈനലിന് ശേഷം അവര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ ആരാധകരെ ലഭിക്കുന്നു, അവര്‍ പുലര്‍ത്തിയ ശാന്തതയിലും, പുറത്തെടുത്ത സ്പിരിറ്റിലൂടെയുമാണ് അത്. കളി സമനിലയിലായതിന് ശേഷം ചിരിക്കുന്ന വില്യംസണ്‍, മനോഹരമാണ് ആ കാഴ്ച'' എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. 

സെവാഗിന്റെ ട്വീറ്റിലെ, ടൈ എന്ന വാക്കാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിനെ പ്രകോപിപ്പിച്ചത്. സെവാഗിന് മറുപടിയായി വോണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ, ''ഞാനും നിങ്ങളോട് യോജിക്കുന്നു വീരു, കളിയുടെ മഹാനായ അംബാസിഡറാണ് വില്യംസണ്‍. പക്ഷേ ഒരു കാര്യം, അവസാനം അത് സമനിലയായിരുന്നില്ല''.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ