കായികം

ഈ വലിയ കുടുംബത്തെ ആര് നോക്കും? ധോനി കളി മതിയാക്കണം എന്ന് മാതാപിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കല്‍ പ്രഖ്യാപനം ധോനിയില്‍ നിന്ന് എപ്പോഴുണ്ടാവുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. വിരമിക്കുന്ന കാര്യത്തില്‍ ധോനിയുടെ മനസിലെന്തെന്ന് ടീം നായകന്‍ കോഹ് ലിക്കോ, സെലക്ടര്‍മാര്‍ക്കോ വ്യക്തമല്ല. എന്നാല്‍, മകന്‍ ഇനിയും തുടര്‍ന്ന് കളിക്കേണ്ടെന്നാണ് ധോനിയുടെ മാതാപിതാക്കളുടെ നിലപാട് എന്നാണ് ധോനിയുടെ ആദ്യ കോച്ച് പറയുന്നത്. 

കഴിഞ്ഞ ഞായറാഴ്ച ധോനിയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി ഞാന്‍ സംസാരിച്ചിരുന്നു. ധോനി ഇപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കണം എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ അവരെ എതിര്‍ത്തു. ഒരു വര്‍ഷം കൂടി ധോനി കളിക്കണം. ട്വന്റി20 ലോകകപ്പിന് ശേഷം ധോനി വിരമിക്കുന്നതാണ് ഉചിതം എന്ന് ഞാന്‍ അവരോട് പറഞ്ഞു, ധോനിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജി പറയുന്നു. 

അവന്റെ ഈ വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം ആര് നോക്കും എന്നാണ് ധോനിയുടെ മാതാപിതാക്കള്‍ ചോദിക്കുന്നത്. ധോനി കളി അവസാനിപ്പിക്കണം എന്ന് അവര്‍ പറയുന്നതിന്റെ കാരണം ഇതാണ്. എന്നാല്‍, ഇത്രയും നാള്‍ ആ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത നിങ്ങള്‍ ഒരു വര്‍ഷം കൂടി അത് തുടരണം എന്ന് ധോനിയുടെ മാതാപിതാക്കളോട് ഞാന്‍ ആവശ്യപ്പെട്ടതായും കേശവ് ബാനര്‍ജീ പറയുന്നു. 

വിന്‍ഡിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ജൂലൈ 19ന് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും. ധോനിയുടെ പേര് ഒഴിവാക്കിയാവും ടീമിനെ പ്രഖ്യാപിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ആ സമയം വിരമിക്കല്‍ ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയില്ലെങ്കില്‍, വിന്‍ഡിസ് പര്യടനത്തില്‍ വിശ്രമമാവും ധോനി ലക്ഷ്യം വയ്ക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം